ജയറാമിന്റെ സര്‍ സിപി തുടങ്ങുന്നു
സിനിമകള്‍ തുടര്‍ച്ചയായി പൊട്ടുമ്പോളും ജയറാമിനെ നായകനാക്കി സിനിമ ചെയ്യാന്‍ നമ്മുടെ സംവിധായര്‍ക്കൊരു മടിയുമില്ല. ഷാജൂണ്‍ കാര്യാല്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സര്‍ സിപിയുടെ ചിത്രകരണം 20ന് തുടങ്ങുകയാണ്. ഷീലയും, സീമയും, ഇന്നസെന്റുമാണ് മറ്റു പ്രധാന വേഷം ചെയ്യുന്നത്. എസ്. സുരേഷ്ബാബുവാണ് കഥയും തിരക്കഥയും സംഭാഷണവും.
ചേട്ടായീസ് എന്ന അറു ബോറന്‍ സിനിമയ്ക്കു ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുന്‍പ് മോഹന്‍ലാലിനെ വച്ച് വടക്കുംനാഥന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഷാജൂണ് ഹിറ്റെന്നു പറയാന്‍ ഒറ്റ ചിത്രമേയുള്ളൂ. അതിനു ശേഷമാണ് ചേട്ടായീസ് ചെയ്തത്. ബിജുമേനോനും കാമറാമാന്‍ സുകുമാറും ലാലും ആയിരുന്നു പ്രധാന വേഷം. മിയയായിരുന്നു നായിക. അതിനുശേഷമാണ് സര്‍ സിപിയൊരുക്കുന്നത്.
സിബി മലയില്‍ സംവിധാനം ചെയ്ത ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ ആയിരുന്നു ജയറാമിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. പ്രിയാമണിയായിരുന്നു നായിക. ഏഴു നിലയിലാണ് ചിത്രം തകര്‍ന്നടിഞ്ഞത്. ഗിരീഷ് കുമാറിന്റെതായിരുന്നു കഥയും തിരക്കഥയും.

മൈലാഞ്ചി മൊഞ്ചുള്ള വീട് ആണ് ഇനി റിലീസ് ചെയ്യാനുള്ള ജറാം ചിത്രം. അടുത്ത ആഴ്ച ചിത്രം തിയറ്ററിലെത്തും. കഥയുടെ പോരായ്മയും ടൈപ്പ് ചെയ്യപ്പെടുന്ന വേഷങ്ങളുമാണ് ജയറാം ചിത്രത്തിന്റെ വില്ലന്‍. അടുത്തിടെ എടുത്തുപറയാന്‍ പറ്റുന്നൊരു ചിത്രം ജയറാം ചെയ്തിരുന്നില്ല. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്നു സിബി മലയില്‍ ചിത്രത്തിന്. അതും തകര്‍ന്നടിഞ്ഞു.
മൈലാഞ്ചി മൊഞ്ചുള്ള വീടിന് കഥയും തിരക്കഥും എഴുതുന്നത് സിബി കെ തോമസും ഉദയ് കൃഷ്ണയുമാണ്. ആസിഫ് അലിയാണ് കൂടെ അഭിനയിക്കുന്ന മറ്റൊരു താരം.


Click it and Unblock the Notifications