ദിലീപും ഞാനും തമ്മിലുളള സൗഹൃദം ഉണ്ടാവുന്നത് ആ നടനിലൂടെ, അനുഭവം പങ്കുവെച്ച് ജയറാം

By Midhun Raj

സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ജയറാമും ദിലീപും. മിമിക്രി രംഗത്തുനിന്നും എത്തിയ ഇരുവരും ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറി. പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. ചെറിയ വേഷങ്ങളിലൂടെ ദിലീപും പിന്നീട് കയറിവന്നു. മിമിക്രി രംഗത്തുനിന്നുളള അനുഭവ സമ്പത്ത് ജയറാമിനും ദിലീപിനും കരിയറില്‍ ഉടനീളം ഗുണകരമായി.

സാരിയില്‍ സ്‌റ്റൈലിഷായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

സിനിമയില്‍ കോമഡി അനായാസമായി ചെയ്യാന്‍ കഴിവുളള രണ്ട് താരങ്ങളാണ് ഇരുവരും. ദിലീപുമായുളള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലതവണ ജയറാം തുറന്നുപറഞ്ഞിട്ടുണ്ട്. ജയറാമേട്ടന്‍ തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപും അഭിമുഖങ്ങളില്‍ പറഞ്ഞു.

അതേസമയം ദിലീപുമായുളള സൗഹൃദം

അതേസമയം ദിലീപുമായുളള സൗഹൃദം തുടങ്ങിയത് എവിടെ വെച്ചാണെന്ന് പറയുകയാണ് ജയറാം. കോമഡി ഉത്സവത്തില്‍ അതിഥിയായി വന്ന സമയത്താണ് ലാലു അലക്‌സിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ഉണ്ടാവുന്നത് എന്ന് ജയറാം പറഞ്ഞത്. 'ലാലു അലക്‌സിന്‌റെ ശബ്ദം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ദിലീപിന്‌റെ വായില്‍ നിന്നാണ്' എന്ന് ജയറാം പറഞ്ഞു.

കലാഭവന്‌റെ മിമിക്രിയില്‍ ഉണ്ടായിരുന്ന

'കലാഭവന്‌റെ മിമിക്രിയില്‍ ഉളള കാലത്ത് ഞങ്ങള് ഒരു ബോംബൈ പ്രോഗ്രാമിന് പോവുകയാണ്. പരിപാടിക്ക് പോവുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കാന്‍ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന്‌റെ അവിടെ വണ്ടി നിര്‍ത്തി. എല്ലാവരും ഇറങ്ങിയപ്പോ പെട്ടെന്ന് പുറകില്‍ നിന്ന് എന്നെ ഒരാള്‍ വിളിച്ചു'. 'നമസ്‌കാരം എന്റെ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്', ദിലീപ് സ്വയം പരിചയപ്പെടുത്തി, ജയറാം പറയുന്നു.

ഞാന്‍ മഹാരാജാസ് കോളേജില്‍

'മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുവാണ്, കലാഭവന്‌റെ മിമിക്രി എല്ലാം കാണാറുണ്ടെന്ന്' ദിലീപ് പറഞ്ഞു. ഞാന്‍ പറഞ്ഞു ശരി ശരി. പിന്നാലെ 'ഞാന്‍ ഒരാളെ ഒന്ന് ഇമിറ്റേറ്റ് ചെയ്‌തോട്ടെ' എന്ന് ദിലീപ് എന്നോട് ചോദിച്ചു. 'ഞാന്‍ പറഞ്ഞു; മോനെ പിന്നൊരിക്കല്‍ ആവട്ടെ. നമുക്ക് സമയം പോലെ ചെയ്യാം എന്ന്', ജയറാം പറഞ്ഞു.

എന്നാല്‍ ഒറ്റ ആളെ മാത്രം

എന്നാല്‍ 'ഒറ്റ ആളെ മാത്രം, ലാലു അലക്‌സിനെ ഒന്ന് കാണിക്കട്ടെ' എന്ന് ദിലീപ് വീണ്ടും പറഞ്ഞു. 'അപ്പോ ഞാന്‍ മനസില്‍ ഓര്‍ത്തു, ആരും ലാലു അലക്സിനെ അങ്ങനെ അവതരിപ്പിച്ചിട്ടില്ലല്ലോ. ഒന്ന് കേട്ടു നോക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ലാലു അലക്‌സിന്‌റ ഫേമസ് ഡയലോഗായ പേഴ്‌സണലായിട്ട് പറയുവാ ദിലീപ് അനുകരിച്ചു കാണിച്ചു'.

Recommended Video

ജയറാമിന്റെ ആ ലുക്ക് കണ്ട് ഇക്ക പറഞ്ഞത്‌
ഇത് കേട്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

'ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാന്‍ ദിലീപിനെ ഹോട്ടലിനുളളിലേക്ക് ഭക്ഷം കഴിക്കാന്‍ ഒപ്പം കൊണ്ടുപോയി. ഞാനും ദിലീപും തമ്മിലുളള സൗഹൃദം ഉണ്ടാവുന്നത് ഈ ലാലു അലക്‌സിലൂടെയാണ്', ജയറാം പറഞ്ഞു. അതേസമയം തുടക്കകാലത്ത് ജയറാം നായകനായ സിനിമകളില്‍ ചെറിയ റോളുകളില്‍ ദിലീപ് എത്തിയിരുന്നു. തുടര്‍ന്ന് രണ്ട് പേരും നായക വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ സജീവമായി. കുടുംബ പ്രേക്ഷകരാണ് ജയറാമിന്‌റെയും ദിലീപിന്‌റെയും സിനിമകള്‍ കൂടുതല്‍ ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X