»   » ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

Posted By:
Subscribe to Filmibeat Malayalam

റാണി പദ്മിനിയിലും എന്നു നിന്റെ മൊയ്തീനിലുമൊന്നും മുങ്ങിപ്പോകാതെ വിജയകമായി പ്രദര്‍ശനം തുടരുകയാണ സലിം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പത്തേമാരി. സിനിമയ്ക്കകത്തുനിന്നുള്ള പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒടുവിലിതാ ജയറാമും

ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം പറയുന്നു. ഈ ചിത്രത്തിന്റെ റീമേക് അവകാശം ആരും വാങ്ങില്ല. ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള റേഞ്ചൊന്നും ഇന്ന് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനും ഇല്ലെന്നതാണ് കാരണം.


ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

സികെ രാഘവന് ശേഷം മലയാളി മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ മമ്മൂട്ടി കഥാപാത്രമാണ് പള്ളിക്കല്‍ നാരായണന്‍. കഥാപാത്രത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലൂടെയും മമ്മൂട്ടി സഞ്ചരിയ്ക്കുന്നു


ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്. സത്യന്‍ അന്തിക്കാട് ഉള്‍പ്പടെയുള്ള വെള്ളിത്തിരയിലെ പ്രമുഖര്‍ ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെയും പുകഴ്ത്തി രംഗത്തെത്തിയിരുന്നു.


ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

മമ്മൂട്ടിയുടെ അഭിനയത്തെയാണ് ജയറാം പ്രശംസിച്ചിരിയ്ക്കുന്നത്. ജയറാമിന്റെ വാക്കുകള്‍ പത്തേമാരിയുടെ ഫേസ്ബുക്ക് പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.


ഒരര്‍ത്ഥത്തില്‍ പത്തേമാരി പരാജയമാണെന്ന് ജയറാം

നടന്‍, സ്വോപാനം പോലുള്ള ചിത്രങ്ങളില്‍ ജയറാമും അമ്പരിപ്പിയ്ക്കുന്ന അഭിനയമാണ് കാഴ്ചവച്ചത്. മലയാളത്തില്‍ മറ്റൊരു നടനും ആ വേഷം അത്രയും ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്നില്ല


English summary
Jayaram praise Mammootty for the acting of Pathemari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam