റിമി ടോമി തകര്‍ത്തെന്ന് ജയറാം

By Aswathi

ഗായികയായ റിമി ടോമി ആദ്യമായി നായികയാകുന്ന ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍ തന്നെ റമി ടോമി അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ചു എന്നാണ് കേള്‍ക്കുന്നത്.

തുടക്കത്തില്‍ കഴിയുമോ എന്ന സംശയവും സങ്കോചവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഫോട്ടോ ഷൂട്ട് ആരംഭിച്ചതോടെ പഴക്കം ചെന്ന അഭിനേത്രിയെ പോലെ റമിയുടെ മുറഖത്ത് ഭാവങ്ങള്‍ മിന്നി മാഞ്ഞു. റിമിയോട് എങ്ങനെയിരുന്നു ഫോട്ടോ ഷൂട്ട് എന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് ജയറാമാണ്. ശരിക്കും റിമി തകര്‍ത്തു എന്നാണ് ജയറാം പറയുന്നത്. ജയറാമാണ് നായികയാകാന്‍ റിമിയെ നിര്‍ബദ്ധിച്ചതു തന്നെ.

thingal-muthal-velli-vare

മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയല്‍ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകള്‍ ഒരേ സമയം എഴുതികൊണ്ടിരിക്കുന്ന ജയദേവന്‍ ചുങ്കത്തറ എന്ന കഥാപാത്രമാണ് ജയറാമിന്റെത്. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്‌നേഹിച്ച് ഒടുവില്‍ ജയദേവന്‍ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി എന്ന റിമി ടോമി. സീരിയല്‍ നിര്‍മാതാവായി അനൂപ് മേനോനും വേഷമിടുന്നു.

സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് 'തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം. മലയാള മെഗാസീരിയല്‍ രംഗത്തെ ഒട്ടനവധി മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും തിങ്കള്‍ മുതല്‍ വെള്ളി വരെയ്ക്കുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ (27-02-2014) തുടങ്ങും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X