ജയറാമിനോട് റായി ലക്ഷ്മി; സന്താഷമായി ഗോപിയേട്ടാ
മോഹന്‍ലാലനും മമ്മൂട്ടിയ്ക്കുമൊപ്പം ഒത്തിരി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ലക്ഷ്മി റായി എന്ന റായി ലക്ഷ്മി വീണ്ടും മലായാളത്തിലെത്തുന്നു. ഇത്തവണ ജയറാമിന്റെ നായികയായിട്ടാണ് ലക്ഷ്മിയുടെ വരവ്.
ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സന്തോഷമായി ഗോപിയേട്ടാ എന്ന ചിത്രത്തിലൂടെയാണ് ജയറാമും റായി ലക്ഷ്മിയും ഒന്നിച്ചെത്തുന്നത്.

ഗോപികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിയ്ക്കുന്നത്. ഒരു പരിപാടിയ്ക്ക് വേണ്ടി ഗോപികൃഷ്ണനും കുടുംബവും ഓസ്‌ട്രേലിയയിലെ മെല്‍ബേണിലേക്ക് പോകുന്നതും തുടര്‍ന്ന് അവിടെയുണ്ടാവുന്ന ചില രസകരമായ സംഭവങ്ങളുമാണ് കഥ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ മെല്‍ബേണിയാണ്.
ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് സതീഷ് കുറുപ്പാണ്.
ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ബോബന്‍ സാമുവല്‍ ഒരു അതിഥി താരമായി എത്തുന്നുണ്ട്. ഈ ചിത്രം കഴിഞ്ഞാല്‍ ജയറാം, ബോബന്‍ ചിത്രത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications











