മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ തയ്യാര്‍: ജയറാം
നടി മഞ്ജു വാര്യര്‍ക്കൊപ്പം ഇനിയും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് ജയറാം. ഒരു അഭിമുഖത്തിനിടെയാണ് ജയറാം ഒരു ചോദ്യത്തിന് മറുപടിയായി മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.
തൂവല്‍ക്കൊട്ടാരം, കൃഷ്ണഗുഡിയിില്‍ ഒരു പ്രണയകാലത്ത് തുടങ്ങി മുമ്പ് തങ്ങള്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ പോലെ മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ ഉറപ്പായിട്ടും താന്‍ മഞ്ജുവിനൊപ്പം ഇനിയും അഭിനയിക്കുമെന്നാണ് ജയറാം പറയുന്നത്. തൂവല്‍ക്കൊട്ടാരംസ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ദില്ലി വാലരാജകുമാരന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇഷ്ടത്തോടെ സ്വീകരിച്ച ചിത്രങ്ങളായിരുന്നു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കെമിസ്ട്രി പങ്കിടാന്‍ ജയറാമിനും മഞ്ജുവിനും സാധിച്ചിരുന്നു.

കൊച്ചുന്നാളില്‍ വലിയ ഹീറോയായി ഉള്ളില്‍ക്കൊണ്ടുനടന്ന കമല്‍ ഹസ്സനെപ്പോലെയൊരു താരത്തെ ജീവിതത്തില്‍ സുഹൃത്തായി ലഭിച്ചത് വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും ജയറാം അഭിമുഖത്തില്‍ പറയുന്നുണ്ട്.
കുടുംബവുമായി വെക്കേഷന്‍ ആഘോഷത്തിലായിരുന്ന ജയറാം താന്‍ അടുത്തതായി ജോയിന്‍ ചെയ്യുന്നത് സിബി മലയിലിന്റെ ചിത്രത്തിലാണെന്ന് വ്യക്തമാക്കി. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബി-ജയറാം കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. 2005ല്‍ പുറത്തിറങ്ങിയ ആലീസ് ഇന്‍ വണ്ടര്‍ലാന്റിലായിരുന്നു ഇവര്‍ രണ്ടുപേരും ഒന്നിച്ചത്. ചിത്രം പക്ഷേ വലുതായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.


Click it and Unblock the Notifications











