»   »  ഞാന്‍ മോഹന്‍ലാല്‍ അല്ല, സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ച് ജയറാമിന്റെ മറുപടി

ഞാന്‍ മോഹന്‍ലാല്‍ അല്ല, സത്യന്‍ അന്തിക്കാടിനെ ഞെട്ടിച്ച് ജയറാമിന്റെ മറുപടി

Posted By: Sanviya
Subscribe to Filmibeat Malayalam

മഴവില്‍ കാവടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിത്രീകരണ സമയത്ത് നായകന്‍ ജയറാം എത്ര അഭിനയിച്ചിട്ടും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മുഖം തെളിഞ്ഞിരുന്നില്ല.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

അതിന് കാരണമുണ്ടായിരുന്നു. തൊട്ട് മുമ്പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം മോഹന്‍ലാലിനെ വച്ചായിരുന്നു. പല തവണ ടേക്കുകളെടുത്തിട്ടും ജയറാമിന്റെ അഭിനയത്തില്‍ സത്യന്‍ അന്തിക്കാടിന് തൃപ്തി വരുന്നില്ല. എന്നാല്‍ കാര്യം മനസിലാക്കിയ ജയറാം രഹസ്യമായി സത്യന്‍ അന്തിക്കാടിന് അതിനുള്ള മറുപടിയും കൊടുത്തു.

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

എന്തായിരുന്നു ആ മറുപടി

ഞാന്‍ മോഹന്‍ലാല്‍ അല്ല എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ജയറാം പറഞ്ഞത്. രസകരമായ സംഭവം ജയറാം തന്നെയാണ് പുറത്ത് പറഞ്ഞത്.

ജയറാം-വേലായുധന്‍കുട്ടി

എന്തായാലും ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച വേലായുധന്‍കുട്ടി എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു. 1989ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഹിറ്റായിരുന്നു.

മഴവില്‍ കാവടി-കഥാപാത്രങ്ങള്‍

ഉര്‍വശി, ശ്രീജ, സിത്താര, ഇന്നസെന്റ്, കൃഷ്ണന്‍ കുട്ടി നായര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കൊക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍

കൊക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കൊക്കേറാണ് ചിത്രം നിര്‍മിച്ചത്.

English summary
Jayaram remembering memories of sathyan anthikkad mazhavilkavadi malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam