»   » കണ്ണന് പിന്നാലെ ചക്കിയും സിനിമയിലേക്ക്, മാളവികയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം !!

കണ്ണന് പിന്നാലെ ചക്കിയും സിനിമയിലേക്ക്, മാളവികയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം !!

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാര ജോഡികളായിരുന്ന ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ സിനിമയിലെത്തുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വാരം പ്രചരിച്ചിരുന്നത്. മാളവികയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. താരകുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ ചക്കിയുടെ സിനിമാപ്രവേശത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ജ്യേഷ്ധന്‍ കാളിദാസന്‍ ബാലതാരമായി ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അരങ്ങേറിയിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി സിനിമയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കാളിദാസന്‍. കണ്ണന് പിന്നാലെ ചക്കിയും സിനിമയിലേക്ക് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്.

ആ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതം, അങ്ങനെ ഒരു റോളിന് മോഹന്‍ലാലിനെ സമീപിച്ചിട്ടില്ല!!

മോഹന്‍ ലാലിന്‍റെ രണ്ടാമൂഴത്തിനെ വെല്ലാന്‍ പയ്യന്പിള്ളി ചന്തുവുമായി മമ്മൂട്ടി, താരയുദ്ധം മുറുകുന്നു !

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

ചുവന്ന സാരിയണിഞ്ഞ് പാര്‍വതിക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ഫോട്ടോ വൈറലായത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

ചുവന്ന സാരിയണിഞ്ഞ് പാര്‍വതിക്കൊപ്പം നില്‍ക്കുന്ന മാളവികയുടെ ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ഫോട്ടോ വൈറലായത്.

കണ്ണന് പുറകേ ചക്കിയും സിനിമയിലേക്ക്

താരകുടുംബത്തില്‍ ജനിച്ചതിനാല്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയതാണ് മാളവിക. പ്രിയതാര കുടുംബത്തിന്റെ വിശേഷങ്ങള്‍ ്‌റിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. കണ്ണന് പിന്നാലെ ചക്കിയും സിനിമയിലെത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇവരുടെ ആരാധകര്‍.

ഒരുപാട് പേര്‍ ചോദിച്ചു

മാളവികയുടെ ഫോട്ടോ കണ്ടതിനു ശേഷം നിരവധി പേര്‍ തന്നോട് മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു പ്ലാനില്ലെന്നാണ് ജയറാം പറയുന്നത്.

അഭിനയത്തോട് താല്‍പര്യമില്ലാത്ത കുട്ടിയാണ്

അടുത്ത കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ആരോ എടുത്ത ചിത്രമാണ് അത്. മാളവികയ്ക്ക് അഭിനയത്തില്‍ യാതൊരു താല്‍പര്യമില്ലെന്നാണ് ജയറാം പറയുന്നത്.

വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്

ഇത്തരമൊരു വിഷയത്തെക്കുറിച്ച് അവള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാക്കാര്‍ ആരും സമീപിച്ചിട്ടുമില്ല. ബിരുദം പൂര്‍ത്തിയാക്കി കായികവുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കുന്നതിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മകളെന്നും ജയറാം പറഞ്ഞു.

മകന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു

ബാലതാരമായി അച്ഛന്‍രെ കൈ പിടിച്ച് സിനിമയിലെത്തിയ കാളിദാസന്റെ അരങ്ങേറ്റ ചിത്രത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.

മാളവിക സിനിമയില്‍ അഭിനയിക്കുമോ

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ , കാളിദാസന്റെ കുഞ്ഞനുജത്തിയുമായ മാളവിക സിനിമയിലെത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല.

English summary
Jayaram's response on Malavika's film entry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X