»   » മൃഗയ ഷൂട്ടിങില്‍ പുലിയെ കണ്ട മമ്മൂട്ടി പിണങ്ങി പോയതെന്തിന്,വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം വെളിപ്പെടുത്തി

മൃഗയ ഷൂട്ടിങില്‍ പുലിയെ കണ്ട മമ്മൂട്ടി പിണങ്ങി പോയതെന്തിന്,വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം വെളിപ്പെടുത്തി

Posted By: Sanviya
Subscribe to Filmibeat Malayalam


മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയുടെ മൃഗയ ചര്‍ച്ചയാകുകയാണ്. മൃഗയയിലെ യഥാര്‍ത്ഥ പുലിയല്ലെന്നും മമ്മൂട്ടി ഡ്യൂപിനെ വച്ച് ചെയ്തുവെന്നുമാണ് പ്രചരിക്കുന്ന ആരോപണങ്ങള്‍. പക്ഷേ പ്രചരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഐവി ശശി രംഗത്ത് എത്തിയിരുന്നു.

ഗ്രാഫിക്‌സും വിഎഫക്‌സും ഒന്നുമില്ലാത്ത കാലത്താണ് താന്‍ മൃഗയ ഒരുക്കിയത്. ചിത്രത്തില്‍ മമ്മൂട്ടി അതിസാഹസികമായി അഭിനയിച്ചതാണെന്നും ഐവി ശശി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഐവി ശശി പറഞ്ഞതിന് ശേഷവും മൃഗയുടെ ചിത്രീകരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ മൃഗയയില്‍ മമ്മൂട്ടി ഏറ്റുമുട്ടിയത് യഥാര്‍ത്ഥ പുലിയുമായിട്ടാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയരിക്കുകയാണ് നടന്‍ ജയറാം. സിദ്ദിഖ് അവതാരകനായുള്ള ഒരു ടെലിവിഷന്‍ ഷോയില്‍ വച്ചാണ് ജയറാം മൃഗയയുടെ ചിത്രീകരണത്തിലെ സത്യവസ്ഥ വെളിപ്പെടുത്തിയത്.

യഥാര്‍ത്ഥ പുലിയോട്

ചിത്രത്തില്‍ മമ്മൂട്ടി ഏറ്റുമുട്ടിയത് യഥാര്‍ത്ഥ പുലിയോടാണെന്ന് ജയറാം പറയുന്നു. തന്റെ സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് വച്ച് നടക്കുമ്പോഴായിരുന്നു സംഭവമെന്നും ജയറാം പറഞ്ഞു.

പുലിയെ കണ്ടപ്പോള്‍

യഥാര്‍ത്ഥ പുലിയോടൊപ്പമാണ് ഏറ്റുമുട്ടണ്ടത് എന്ന് അറിഞ്ഞ മമ്മൂക്ക ആദ്യ ദിവസം പിണങ്ങി പോയതായും ജയറാം പറയുന്നു.

വല്ലതും നടക്കുമോ

പുലിയെ കാണാനെത്തിയ മമ്മൂക്ക ഇത് ശരിയാകുമെന്ന് തോന്നുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ ഇത് അനുസരണയുള്ള പുലിയാണെന്നും പുലിയുടെ പരിശീലകന്‍ പറഞ്ഞത്.

മമ്മൂട്ടി തിരിച്ചു പോയി

എന്നാല്‍ പരിശീലകന്റെ നിര്‍ദ്ദേശം അനുസരിക്കാതെ കൂട്ടില്‍ നിന്ന് ഇറങ്ങി അവിടെ ഉണ്ടായിരുന്ന ആടിനെ പുലി വകവരുത്തി. ഇത് കണ്ട ഉടയനെ മമ്മൂട്ടിക്ക് കാര്യം പിടി കിട്ടി. ഇത് മെരുങ്ങാത്ത പുലിയാണെന്ന്. ഞാന്‍ ഈ പണിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സ്ഥലവിട്ടുവെന്നും ജയറാം പറഞ്ഞു.

മെരുങ്ങാത്ത പുലിയോട്

മെരുങ്ങാത്ത പുലിയുമായാണ് മമ്മൂട്ടി ചിത്രത്തില്‍ ഏറ്റുമുട്ടിയതെന്ന് സംവിധായകന്‍ ഐവി ശശി പറഞ്ഞിരുന്നു.

വീഡിയോ

ജയറാം ടെലിവിഷന്‍ ഷോയില്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാണൂ...

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Jayaram reveals about Mammootty's Mrugaya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam