»   » പ്രകാശ് രാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായകന്‍ ജയറാം, എന്തുക്കൊണ്ടാണെന്ന് അറിയാമോ?

പ്രകാശ് രാജിന്റെ ആദ്യ സംവിധാന സംരംഭത്തില്‍ നായകന്‍ ജയറാം, എന്തുക്കൊണ്ടാണെന്ന് അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ജയറാമിപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന മുഹൂര്‍ത്തത്തിലാണ്. വ്യത്യസ്ത കഥാപാത്രങ്ങളും പ്രമേയങ്ങളുമാണ് ഇപ്പോള്‍ ജയറാമിനെ തേടിയെത്തുന്നത്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്.

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ജയറാനമിനെ നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വാദ്യോകരണമായ ചെണ്ടയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് അറിയുന്നത്. തീര്‍ച്ചയായും അതുക്കൊണ്ട് തന്നെയാണ് ജയറാമിനെ ചിത്രത്തിലെ നായക വേഷത്തിലേക്ക് ക്ഷണിച്ചതെന്ന് പറയുന്നു.

jayaramandprakashraj

ഇതൊരു ബഹുഭാഷ ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ്, മലയാളം ഭാഷകളില്‍ ഒരുക്കാനാണ് പദ്ധിയിടുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണെന്നാണ് അറിയുന്നത്.

ഏറ്റവും പുതിയ ചിത്രമായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Jayaram Roped In For Prakash Raj's Next Directorial Venture!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam