»   » 150 സിനിമകളിലായി 120 കല്യാണം കഴിച്ച ജയറാമിന് ഈ ചിത്രത്തില്‍ മാത്രം നായികയില്ല, അതെന്താ?

150 സിനിമകളിലായി 120 കല്യാണം കഴിച്ച ജയറാമിന് ഈ ചിത്രത്തില്‍ മാത്രം നായികയില്ല, അതെന്താ?

By: Rohini
Subscribe to Filmibeat Malayalam

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ കണ്ണന്‍ താമരക്കുളവും നടന്‍ ജയറാമും ഒന്നിയ്ക്കുന്ന അടുത്ത ചിത്രമാണ് അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ്, ആദില്‍ എബ്രഹാം, സഞ്ജു ശിവറാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വീണ്ടും ഒരു മോഹം, അച്ചായന്‍സിലും പിസി ജോര്‍ജ് അഭിനയിക്കും!

28 വര്‍ഷത്തോളമായി ജയറാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ 28 വര്‍ഷത്തിനുള്ളില്‍ ചെയ്ത 150 ഓളം സിനിമകളില്‍ നിന്ന് ഈ ചിത്രത്തിലെ കഥാപാത്രത്തിന് മാത്രം ഒരു പ്രധാന പ്രത്യേകതയുണ്ട് എന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറയുന്നു.

ജയറാമിന്റെ വേഷം

റോയ് തോട്ടത്തില്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിയ്ക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍ ലുക്കിലാണ് നടന്‍ എത്തുന്നത്.

ജോഡിയില്ല

ചിത്രത്തില്‍ അമല പോള്‍, അനു സിത്താര, ശിവദ എന്നീ മൂന്ന് നായികമാരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എന്നാല്‍ കേന്ദ്ര കഥാപാത്രമായ ജയറാമിന് ഈ ചിത്രത്തില്‍ നായികയില്ല. അതാണ് ഈ പറഞ്ഞ പ്രധാന പ്രത്യേകത.

ഇതാദ്യത്തെ സംഭവം

അപരന്‍ എന്ന ആദ്യ ചിത്രം മുതല്‍ ഇതുവരെ ജയറാമിന് എല്ലാ സിനിമകളിലും കാമുകിയായോ ഭാര്യയായോ ആയി ഒരു നടി ഉണ്ടായിട്ടുണ്ട്. 150 സിനിമകളിലായി ജയറാം 120 നായികമാര്‍ക്ക് താലി കെട്ടിയെങ്കിലും ഈ ചിത്രത്തില്‍ ജയറാമിന് നായികയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്.

അതൊരു സ്വാതന്ത്രം

ഈ നായിക ഇല്ലാത്ത വിഷയം കഥാപാത്രത്തിന്റെ ഹൈലൈറ്റാണത്രെ. നായക കഥാപാത്രം അവതരിപ്പിയ്ക്കുമ്പോള്‍ തന്നെ നായിക ഇല്ലാത്തതിന്റെ ഒരു സ്വാതന്ത്രം തോട്ടത്തില്‍ റോയ് എന്ന ജയറാം കഥാപാത്രം അനുഭവിയ്ക്കുന്നുണ്ട്.

English summary
Jayaram's character in Achayans
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam