പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷമുളള ഗ്രാന്‍ഡ് ഫാദറില്‍ ജയറാമിന്റെ പാട്ടും! ഒപ്പംകൂടി സഹതാരങ്ങള്‍

By Midhun Raj

പഞ്ചവര്‍ണ തത്തയുടെ വിജയത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഒരു മുത്തച്ഛനായാണ് ജയറാം എത്തുന്നതെന്നാണ് വിവരം. സിനിമയുടെ പൂജാ ചടങ്ങുകള്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത് നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു പാട്ട് ജയറാം ആലപിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജയറാമിനൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളും പാടുന്നുണ്ടെന്നാണ് വിവരം. ഷാനി ഖാദറാണ് ജയറാം ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം ജയറാമിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.

jayaram,

ചിത്രത്തിനു വേണ്ടി താടി വളര്‍ത്തിയും കൂട്ടുകയും ചെയ്ത് താരം മേക്ക് ഓവര്‍ നടത്തിയിരുന്നു. തമാശയും സസ്‌പെന്‍സും ഇമോഷനുമെല്ലാം നിറഞ്ഞ ഒരു സിനിമയായിരിക്കും ഗ്രാന്റ് ഫാദറെന്നും അറിയുന്നു. സൗബിന്‍ ഷാഹിര്‍, ബാബുരാജ്,ബൈജു,വിജയരാഘവന്‍,ഷറഫുദ്ദീന്‍, ധര്‍മ്മജന്‍, ദിലീഷ് പോത്തന്‍ ,സെന്തില്‍ കൃഷ്ണ,ആശ അരവിന്ദ്,ജോണി ആന്റണി,ഹരീഷ് കണാരന്‍,മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അച്ചി ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X