പഞ്ചവര്‍ണ്ണ തത്തയ്ക്കു വേണ്ടി ജയറാം നടത്തിയ രൂപമാറ്റം ഇങ്ങനെ! വൈറലായി വീഡിയോ! കാണൂ
Recommended Video

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം. സപ്തരംഗ് സിനിമയുടെ ബാനറില്‍ മണിയന്‍പ്പിളള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. അനുശ്രീയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്. സ്വാഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച രമേഷ് പിഷാരടിയുടെ ആദ്യ ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷകളോടെയായിരുന്നു പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നത്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ പഞ്ചവര്‍ണ്ണ തത്തയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറുകള്‍ക്കും പാട്ടുകള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. 'പഞ്ചവര്‍ണ്ണ തത്ത പറന്നേ' എന്ന ചിത്രത്തിലെ ആദ്യ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിചരണും ജ്യോത്സനയുമായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എം.ജി ശ്രീകുമാര്‍ ആലപിച്ച ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിനും സിനിമാ പ്രേമികള്‍ മികച്ച സ്വീകാര്യത നല്‍കിയിരുന്നു. ഈ പാട്ടിന്റെ രംഗത്തിലായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
സലീംകുമാറും ധര്‍മ്മജനും ചേര്‍ന്നുളള രംഗങ്ങളാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നത്. ജയറാമിന്റെ വ്യത്യസ്ഥ ലുക്ക് തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. കൂടാത കുഞ്ചാക്കോ ബോബന്‍ ആദ്യമായി എംഎല്‍എ വേഷത്തിലെത്തിയതും ഈ ചിത്രത്തിലൂടെയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് ജയറാം ഇത്തരമൊരു വേറിട്ട ലുക്കില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. തലമൊട്ടയടിച്ച് ശരീര ഭാരം കൂട്ടിയാണ് പഞ്ചവര്‍ണ്ണ തത്തയ്ക്കായി താരം മേക്ക് ഓവര്‍ നടത്തിയിരുന്നത്. ചിത്രത്തിനു വേണ്ടി ജയറാം നടത്തിയ മേക്ക് ഓവര്‍ വീഡിയോ രമേഷ് പിഷാരടി ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പ്രദീപ് രംഗനാണ് ചിത്രത്തിനു വേണ്ടി ജയറാമിനെ അണിയിച്ചൊരുക്കിയിരുന്നത്. ജയറാമിന്റെ ഞെട്ടിപ്പിക്കുന്ന രൂപമാറ്റമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications











