അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടി പുതിയ മേക്കോവറില്‍ ജയറാം! വൈറലായി ചിത്രം

By Midhun Raj

അല്ലു അര്‍ജുന്റെ പുതിയ സിനിമകള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കേരളത്തിലും വലിയ ആരാധകരുളള സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇവിടെയും ഹിറ്റായി മാറാറുണ്ട്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അല്ലു ചിത്രത്തില്‍ നടന്റെ അച്ഛനായിട്ടാണ് ജയറാം എത്തുന്നതെന്ന് അറിയുന്നു. സിനിമയ്ക്കു വേണ്ടി പുതിയ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. അനുഷ്‌ക ഷെട്ടിയുടെ ബാഗ്മതിക്ക് ശേഷമാണ് ജയറാം വീണ്ടും തെലുങ്കില്‍ സജീവമാകുന്നത്. തമിഴ് നടന്‍ സത്യരാജും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്ന് അറിയുന്നു.

allu arjun-jayaram-

റൊമാന്റിക്ക് ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മൂന്ന് തലമുറയുടെ കഥയാണ് സിനിമ പറയുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ തബു, കേദിക ശര്‍മ്മ തുടങ്ങിയവരും എത്തുന്നുണ്ട്. എസ് എസ് തമനാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. എസ് രാധാകൃഷ്ണയും അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X