ലോനപ്പന്റെ മാമോദീസയ്ക്കു ശേഷം ജയറാം! കൂടെ ഉണ്ണി മുകുന്ദനും! മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ ട്രെയിലര്‍!
ലോനപ്പന്റെ മാമോദീസയ്ക്ക് ശേഷം ജയറാം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. കോമഡിയും സസ്‌പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ടൊവിനോ തോമസായിരുന്നു ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാനി ഖാദര്‍ തിരക്കഥയെഴുതിയ ചിത്രം റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മ്മിക്കുന്നത്. ഈദ് റിലീസായിട്ടാണ് ജയറാമിന്റെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, സലിംകുമാര്‍, ജോണി ആന്റണി, വിജയരാഘവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിനു പുറമെ മാര്‍ക്കോണി മത്തായി, പട്ടാഭിരാമന്‍ എന്നീ സിനിമകളും ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി.


Click it and Unblock the Notifications