വിന്റേജ് ജയറാം സ്‌റ്റൈല്‍ വീണ്ടും! വൈറലായി മെെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിലെ പുതിയ ഗാനം! കാണൂ
ലോനപ്പന്റെ മാമോദീസയ്ക്ക് ശേഷം ജയറാം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ഇത്തവണയും കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുമായിട്ടാണ് ജയറാം എത്തുന്നത്. കോമഡിയും സസ്പെന്‍സും എല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു പക്ക ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രം.
സിനിമയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുമ്പളങ്ങ കട്ടത് എന്നു തുടങ്ങുന്ന ഗാനം ജാസി ഗിഫ്റ്റ്, ശങ്കര്‍, വിഷ്ണു മോഹന്‍ സിത്താര, മിഥുന്‍ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. വിന്റേജ് ജയറാം സ്‌റ്റൈല്‍ തന്നെയാണ് ഗാനരംഗത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

ജയറാമിനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി,ബാബുരാജ് തുടങ്ങിയവരും തിളങ്ങുന്നുണ്ട്. അനീഷ് അന്‍വറാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാനി ഖാദര്‍ തിരക്കഥയെഴുതിയ ചിത്രം റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മ്മിക്കുന്നത്. ഈദ് റിലീസായിട്ടാണ് ജയറാമിന്റെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
നേരത്തെ ടൊവിനോ തോമസായിരുന്നു ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. രമേഷ് പിഷാരടി, സുനില്‍ സുഖദ, സലിംകുമാര്‍, ജോണി ആന്റണി, വിജയരാഘവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications