ദിലീപിന് പിന്നാലെ ജയറാമും! മൊട്ടയടിച്ചത് മാത്രമല്ല 20 കിലോയും കുറച്ചു! കുചേലനായുള്ള വരവാണ്!
കടുത്ത ദാരിദ്രത്തില്‍ കഴിയുന്നതിനിടയില്‍ കൃഷ്ണനെ കാണാനായി അവിലുമായിപ്പോയ കുചേലന്റെ കഥ സിനിമയാവുകയാണ്. കൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട കഥകളുമൊക്കെ മലയാളികള്‍ക്ക് പരിചിതമാണ്. ഈ കഥ സിനിമയാക്കുമ്പോള്‍ ജയറാമാണ് കുചേലന്റെ വേഷത്തില്‍ എത്തുന്നത്. ജയറാമിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട സിനിമകളിലൊന്നായി ഇത് മാറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന നമോയെന്ന സംസ്‌കൃത ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്.
കുചേലനെ അവതരിപ്പിക്കുന്നതിനായി 20 കിലോയാണ് താരം കുറച്ചത്. തല മൊട്ടയടിച്ചിരുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് പിന്നാലെയായാണ് താരം പുതിയ രൂപത്തിലേക്ക് എത്തിയത്. 101 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ മുഴുവനും സംസ്‌കൃതത്തിലാണ്. കുചേലനെക്കുറിച്ച് സിനിമയൊരുക്കുന്നതിനെക്കുറിച്ച് മുന്‍പേ തന്നെ ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം സംവിധായകനായ വിജീഷ് മണി പറയുന്നു. വിശ്വഗുരുവെന്ന സിനിമ 51 മണിക്കൂറില്‍ പുറത്തിറക്കിയും ഇരുള ഗോത്രഭാഷയില്‍ നേതാജി എന്ന ചിത്രമൊരുക്കി ഗിന്നസ് ബുക്കില്‍ ഇടം നേടിയ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

അല്ലു അര്‍ജുന്റെ പുതിയ സിനിമയ്ക്കായി നേരത്തെ മേക്കോവര്‍ നടത്തിയിരുന്നു ജയറാം. ശരീരഭാരം കുറച്ച് ചുള്ളന്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കാളിദാസിന് ജയറാം വെല്ലുവിളിയായിത്തീരുമോയെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. അല്ലു അര്‍ജുന്‍രെ അച്ഛന്‍ വേഷത്തിലാണ് ജയറാമെത്തുന്നത്. അതിന് പിന്നാലെയായാണ് മൊട്ടയടിച്ചും താരം ഞെട്ടിച്ചത്. നാദിര്‍ഷയുടെ പുതിയ ചിത്രമായ കേശഉ ഈ വീടിന്റെ നാഥന് വേണ്ടി ദിലീപും മൊട്ടയടിച്ചിരുന്നു.


Click it and Unblock the Notifications