ഇത് പൊളിക്കും! തമിഴ് സൂപ്പര്‍ താരത്തിന്റെ അച്ഛനായി ജയറാമിന്റെ പുതിയ ചിത്രം വരുന്നു! കാണാം
നിരവധി കുടുംബ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തിയ നടന്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തിയിരുന്നത്. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലെ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.
രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രമാണ് ജയറാമിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ജയറാം വ്യത്യസ്ഥ മേക്ക് ഓവറില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തമിഴില്‍ പാര്‍ട്ടി എന്ന ചിത്രമാണ് ജയറാമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. മങ്കാത്ത, ബിരിയാണി, മാസ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ വെങ്കിട് പ്രഭുവാണ് പാര്‍ട്ടി സംവിധാനം ചെയ്തിരിക്കുന്നത്. ജയ്,സത്യരാജ്, ശിവ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പാര്‍ട്ടിക്ക് ശേഷം സൂപ്പര്‍താരം ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്.

എനോക് എബില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധിയുടെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഭവാനി ശങ്കര്‍, ഇന്ദുജ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. ആദ്യമായാണ് ഒരു സൂപ്പര്‍ താരത്തിന്റെ അച്ഛന്‍ വേഷത്തില്‍ ജയറാം തമിഴില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











