ജയറാമിന്റെയും മീര ജാസ്മിന്റെയും സന്തുഷ്ട കുടുംബം!

By Aswathi

ജയറാമിനെയും മീരാ ജാസ്മിനെയും താരജോഡികളാക്കി സുഗീത് ഒരുക്കുന്ന തന്റെ മൂന്നാമത്തെ ചിത്രമാണ് ഒന്നും മിണ്ടാതെ. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സുഗീത്. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ത്രി ഡോട്ട്‌സിന് വിചാരിച്ച വിജയം കണ്ടെത്താനായില്ല. രണ്ട് മുന്‍ ചിത്രങ്ങളിലും സുഗീത് പ്രധാന വേഷങ്ങള്‍ നല്‍കിയത് ബിജു മേനോനും കുഞ്ചാക്കോ ബോബനുമായിരുന്നു. അതിനൊരു മാറ്റവുമായാണ് പുതിയ ചിത്രത്തില്‍ ജയറാമിനെ നായകനാക്കുന്നത്.

ഓര്‍ഡിനറി പോലെ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒന്നും മിണ്ടാതെ എന്ന ചിത്രവും സുഗീത് ഒരുക്കുന്നത്. ആര്യപാടം ഗ്രാമത്തിലെ കര്‍ഷക ഓഫീസറാണ് സച്ചിതാനന്ദന്‍ എന്ന സച്ചി. ശ്യമയാണ് സച്ചിയുടെ ഭാര്യ. ഇവര്‍ക്ക് ഒരു മകളുമുണ്ട്. സുന്ദരവും സന്തുഷ്ടവുമായ സച്ചിയുടെയും ശ്യാമയുടെയും ദാമ്പത്യം ആര്യപാടം ഗ്രമത്തിന് തന്നെ മാതൃകയായിരുന്നു.

 Onnum Mindathe

പ്രകൃതിയെയും കൃഷിയെയും വളരെ ഇഷ്ടപ്പെടുന്നയാളാണ് സച്ചി. അത് മനസ്സിലാക്കുന്ന ശ്യാമ എന്നും സച്ചിക്കൊപ്പം നില്‍ക്കുകയും കൃഷിക്കും മറ്റും സഹായിക്കുകയും ചെയ്തു. രണ്ടപേരും ചേര്‍ന്ന് കുട്ടിയെ പഠിപ്പിക്കുകയും ചെയ്യും. അങ്ങനെ പോകുന്ന ഒരു ദിവസം സച്ചിയുടെ പഴയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജോസ് ദുബായില്‍ നിന്ന് കുറച്ച് ദിവസം താമസിക്കാന്‍ ഇവരുടെ വീട്ടിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയ്ക്കാഥാരം.

സച്ചിയായി ജയറാനും ശ്യാമയായി മീരാ ജാസ്മിനും എത്തുന്ന ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനാണ്. ഇവരെക്കൂടാതെ ജോയ് മാത്യു, ധര്‍മന്‍, ജയരാജ് വാര്യര്‍, ചിന്നു കുര്യാന്‍, വത്സല മേനോന്‍, മീന ഗണേഷ് എന്നിവരും വേഷമിടുന്നു. കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ സഹീര്‍ സേഠാണ് ഒന്നും മിണ്ടാതെ നിര്‍മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X