ലോനപ്പനു ശേഷം പട്ടാഭിരാമനായി ജയറാം! ചിത്രത്തില്‍ നടന് മൂന്ന് നായികമാര്‍
തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ജയറാമും കണ്ണന്‍ താമരകുളവും. ആദ്യ സിനിമയ്ക്കു ശേഷം ആടുപുലിയാട്ടം, അച്ഛായന്‍സ് എന്നീ സിനിമകളിലും ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ നാലാമത്തെ സിനിമ കൂടി വരികയാണ്.
പട്ടാഭിരാമന്‍ എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത, ലോനപ്പന്റെ മാമോദീസ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ജയറാമിന്റെ പുതിയ ചിത്രമെത്തുന്നത്. മൂന്ന് നായികമാരാണ് സിനിമയില്‍ താരത്തിനുളളത്.

മിയ ജോര്‍ജ്ജ്, ഷംന കാസിം, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേഷ് പളളത്താണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു സിനിമ നിര്‍മ്മിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്.
ബൈജു, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍, രവി ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ഈ മാസം അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











