ജയറാമും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന പട്ടാഭിരാമന്‍ ഫസ്റ്റ്‌ലുക്ക്! ദിലീപില്‍ നിന്നും പോസ്റ്റര്‍
ജയറാം നായകനാവുന്ന പട്ടാഭിരാമന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. ജനപ്രിയ നായകന്‍ ദിലീപാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പോസ്റ്റര്‍ പങ്കുവെച്ചത്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. മുന്‍പ് തിങ്കള്‍ മുതല്‍ വെളളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയിരുന്നത്.

ജയറാമിനൊപ്പം ബൈജു സന്തോഷും ചിത്രത്തില്‍ പധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പ്രജോദ് കലാഭവന്‍, മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ലെന, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
അയ്യര്‍ ദി ഗ്രേറ്റ് എന്ന ടാഗ് ലൈനോടു കൂടിയാണ് ജയറാം ചിത്രം എത്തുന്നത്. ദിനേഷ് പളളത്ത് തിരക്കഥയെഴുതിയ ചിത്രത്തിന് എം ജയചന്ദ്രന്‍ പാട്ടുകള്‍ ഒരുക്കുന്നു. തിരുവനന്തപുരമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അബ്രഹാം മാത്യൂവാണ് പട്ടാഭിരാമന്‍ നിര്‍മ്മിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തിയ്യേറ്റുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











