twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാം പരാജയങ്ങളുടെ സര്‍ സിപി

    By Nirmal Balakrishnan
    |

    ജയറാം ഇരുന്നൂറു ചിത്രത്തില്‍ അഭിനയിച്ചു! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത സര്‍ സിപിയായിരുന്നു ജയറാമിന്റെ ഇരുന്നൂറാം ചിത്രം. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം തിയറ്ററില്‍ ഒരിളക്കവുമുണ്ടാക്കാതെ ഈ ചിത്രവും കടന്നുപോയി. ജയറാം നായകനായ മറ്റൊരു ചിത്രം കൂടി വന്‍ പരാജയം ഏറ്റുവാങ്ങി.

    ഹണി റോസും ജയറാമുമായിരുന്നു പ്രധാന ജോടി. കൂടെ സീമ, രോഹിണി, ഭഗത് എന്നിവരും. എസ്. സുരേഷ്ബാബുവായിരുന്നു കഥയും തിരക്കഥയും എഴുതിയത്. എന്തെല്ലാം പറഞ്ഞിട്ടെന്താ ചിത്രം അര്‍ഹിക്കുന്ന വിധി തന്നെ ഏറ്റുവാങ്ങി.

    jayaram

    സകലകലാ വല്ലഭനായി ജയറാം അഭിനയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം മുതല്‍ തുടങ്ങിയതാണ് ഈ കലാപ്രകടനം. ഇത്രയൊക്കെയായിട്ടും മടുക്കാത്തതു ജയറാമിനു മാത്രം. പ്രേക്ഷകര്‍ക്കു എന്നോ മടുത്തു. അതുകൊണ്ടു തന്നെ ഒരു ജയറാം ചിത്രം റിലീസ് ചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ ഒരു വികാരവും ഒരാള്‍ക്കും തോന്നാത്തത്.

    ഷാജി കൈലാസിന്റെയും ജോഷിയുടെയം വരെ ചിത്രത്തില്‍ ജയറാം അഭിനയിച്ചുനോക്കി. അതിനെല്ലാം പരാജയം തന്നെയായിരുന്നു വിധി. നാടകക്കാരുടെ ജീവിതം വച്ച് കമല്‍ നടന്‍ എന്നൊരു ചിത്രം ചെയ്തു. പക്ഷേ അതും വന്‍ പരാജയമായി. പിന്നെ ജയറാമിന്റെ സ്ഥിരം കുറേ സംവിധായകര്‍ പറഞ്ഞുതേഞ്ഞ കഥകള്‍ മാറ്റി മറിച്ചു ചെയ്തുനോക്കി. എന്നിട്ടും ജയിക്കാന്‍ സാധിച്ചില്ല. എസ്. സുരേഷ്ബാബു തന്നെ തിരക്കഥ എഴുതിയ തിരുവമ്പാടി തമ്പാന്‍ മൂന്നു വര്‍ഷം മുന്‍പു വന്‍ പരാജയം ഏറ്റുവാങ്ങിയതാണ്. എന്നിട്ടും അതേ പാറ്റേണില്‍ ജയറാമിനായി അദ്ദേഹം തിരക്കഥ രചിച്ചു.

    ഇനി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയാണു റിലീസ് ചെയ്യാനുള്ളത്. റിമി ടോമിയാണു നായിക. അതെങ്കിലും വിജയിച്ചില്ലെങ്കില്‍ ജയറാം എല്ലാം നിര്‍ത്തി സന്യാസത്തിനു പേകോണ്ടിവരും.

    English summary
    Jayaram's Sir CP also failed in theater
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X