ജയറാമിന്റെ തിരക്കുള്ള നാളുകള്‍
വീണ്ടുമൊരു ജയറാം ചിത്രം തിയറ്ററിലെത്തുകയാണ്. ഇറങ്ങുന്ന മുറയ്ക്കു പരാജയപ്പെടുക എന്നതാണ് അടുത്തിടെയായി ജയറാം ചിത്രങ്ങളുടെ വിധി. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തതും പരാജയപ്പെട്ടതും. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സിപിയാണ് ഈ മാസം ഒടുവില്‍ തിയറ്ററിലെത്തുന്നത്.
ജയറാമിനെ സംബന്ധിച്ചിടത്തോളം സിനിമയില്‍ അവസരങ്ങള്‍ക്കു കുറവില്ലെങ്കിലും വിജയചിത്രങ്ങള്‍ തീരെയില്ല. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും വിധി ഒന്നുതന്നെയായിരുന്നു.

ജയറാമിന്റെ പതിവുമാനറിസങ്ങള്‍ തന്നെയാണ് എല്ലാ സിനിമയിലും ഉള്ളത്. അതാകട്ടെ പ്രേക്ഷകര്‍ കണ്ടു മടുത്തതും. പുതിയ ചിത്രമായസര്‍ സിപി കോമഡിക്കു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഹണി റോസ് ആണ് നായിക. എസ്. സുരേഷ്ബാബുവിന്റെതാണ് തിരക്കഥ.
സീമയും രോഹിണിയും വളരെ പ്രാധാന്യമുള്ള വേഷങ്ങറളാണ് സര്‍ സിപിയില്‍ ചെയ്യുന്നത്. ജയറാമിന്റെ ചെത്തിമുറ്റ്തു ഫിലിപ്പിന്റെ വല്യമ്മച്ചിയും ചെറിയമ്മച്ചിയുമായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. സീമയ്ക്കും രോഹിണിക്കും അടുത്തിടെ ലഭിക്കുന്ന വളരെ അഭിനയസാധ്യതയുള്ള വേഷങ്ങളാണിത്.
വിജയരാഘവന്‍, ഭഗത് മാനുവല്‍, ഹരീഷ് പേരടി, സുധീര്‍ കരമന, സാദിഖ്, ഭീമന്‍രഘു തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്യുന്നത് ഡോ. മധു വാസുദേവിന്റെ വരികള്‍ക്ക് സെജോ ജോസ് ഈണം പകരുന്നു.
ഈ ചിത്രത്തിനു തൊട്ടുപിന്നാലെ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രവും റിലീസ് ചെയ്യുന്നുണ്ട്. അതില്‍ റിമി ടോമിയാണ് നായിക. സീരിയലിനു കഥയെഴുതുന്ന ആളായിട്ടാണ് ജയറാം അഭിനയിക്കുന്നത്.
ഇതിനു പുറമെ കമല്‍ഹാസനൊപ്പമുള്ള ഉത്തമവില്ലനും ഉടന്‍ തിയറ്ററിലെത്തും. ജയറാമിന്റെ മൂന്നുചിത്രങ്ങളാണ് ഒന്നിനു പിറകെയായി തിയറ്ററിലെത്തുന്നത്. ഇതില്‍ ഏതെല്ലാം ജയറാമിനു ഗുണം ചെയ്യുമെന്നു കാണാം.


Click it and Unblock the Notifications











