»   » മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ പറയുന്ന അടുത്ത നടന്‍ ജയറാം? പക്ഷേ സംഭവിച്ചത്

മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ പറയുന്ന അടുത്ത നടന്‍ ജയറാം? പക്ഷേ സംഭവിച്ചത്

By: Sanviya
Subscribe to Filmibeat Malayalam

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ നടനാണ് ജയറാം. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തിലെ നായക വേഷത്തിലാണ് ജയറാം ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. അപരന്‍ തിയേറ്ററുകളില്‍ വിജയമായപ്പോള്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ ജയറാമിനെ തേടി എത്തി.

90കളോടെ ജയറാം തിരക്കുള്ള ഒരു നടന്മാരില്‍ ഒരാളായി. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി അതുമല്ലെങ്കില്‍ ജയറാം എന്നായിരുന്നു നിര്‍മ്മാതാക്കളും പറഞ്ഞിരുന്നത്. കുറഞ്ഞകാലം കൊണ്ട് തന്നെ സൂപ്പര്‍താരങ്ങളുടെ തിയേറ്റര്‍ അഡ്വാന്‍സായിരുന്നു ജയറാമിനും ലഭിച്ചിരുന്നത്.

ആക്ഷന്‍ ചിത്രത്തിലേക്ക്

ഹാസ്യ വേഷങ്ങളാണ് ജയറാമിനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കുന്നത്. എന്നാല്‍ മുന്‍നിര നടന്മാരിലേക്ക് ഉയര്‍ന്നപ്പോള്‍ ഒരു ആക്ഷന്‍ ചിത്രം ചെയ്യണം എന്ന നടന്റെ തോന്നലായിരുന്നു രണ്ടാം വരവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ജയറാം തയ്യാറാകുന്നത്.

കെ മധുവിന്റെ രണ്ടാം വരവ്

കെ മധുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയതാണ് രണ്ടാം വരവ്. ജയറാം, രേഖ, ജഗതി ശ്രീകുമാര്‍, ദേവന്‍, പങ്കജ് ധീര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയേറ്ററുകളില്‍ വിജയം നേടുമെന്നായിരുന്നു സിനിമാ പ്രേമികള്‍ ഒന്നടങ്കം പറഞ്ഞത്.

സംഭവിച്ചതെല്ലാം വിപരീതം

1990ല്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം വമ്പന്‍ പരാജയമായിരുന്നു. ബോക്‌സോഫീസില്‍ മുടക്ക് മുതല്‍ പോലും നേടാനാവാതെ നിര്‍മാതാക്കള്‍ ഞെട്ടി.

ആടുപുലിയാട്ടത്തിന് ശേഷം

ആടുപുലിയാട്ടമാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ജയറാം ചിത്രം. ആവറേജ് പടം. സത്യ, കാവല്‍ മാലാഖ, അച്ചായന്‍സ് എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ജയറാം ചിത്രങ്ങള്‍.

English summary
Jayaram's super star dream.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam