മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ആണെങ്കില്‍ ജയറാമിന് ഗ്രാന്‍ഡ് ഫാദർ! ചിത്രത്തിൽ ഒരു സൂപ്പര്‍ സ്റ്റാറും?

Recommended Video

വരുന്നു ജയറാമിന്റെ ഗ്രാന്‍ഡ് ഫാദർ | filmibeat Malayalam

ജയറാം നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത് രണ്ട് സിനിമകളായിരുന്നു. അതില്‍ രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത സൂപ്പര്‍ ഹിറ്റായിരുന്നു. പഴയ ജയറാമിനെ വീണ്ടും കാണാന്‍ കഴിഞ്ഞനെന്നായിരുന്നു സിനിമയെ കുറിച്ച് പലരും പറഞ്ഞിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ജയറാം ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.

ജയറാം നായകവേഷത്തിലെത്തുന്ന മറ്റൊരു സിനിമയാണ് ഗ്രാന്‍ഡ് ഫാദര്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ പന്ത്രണ്ടിന് ആരംഭിക്കാന്‍ പോവുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 2019 ലെ വിഷുവിന് മുന്നോടിയായി സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ജയറാം നായകനാവുമ്പോള്‍ ഊഴത്തിലെ നായിക ദിവ്യ പിള്ള, കുട്ടനാടന്‍ മാര്‍പാപ്പയിലെ സുരഭി സന്തോഷ് എന്നിവരാണ് നായികമാര്‍. നടി അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

jayaram

അതേ സമയം ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ അതിഥി വേഷത്തിലെത്തുമെന്നും സൂചനയുണ്ട്. ചിത്രീകരണം തുടങ്ങിയതിന് ശേഷമായിരിക്കും കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരിക. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ശ്രദ്ധേയനായ സെന്തില്‍ കൃഷ്ണ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും പറയുന്നു.

സൗബിന്‍ ഷാഹിര്‍, ബാബുരാജ്, ബൈജു സന്തോഷ്, വിജയരാഘവന്‍, ഷറഫുദീന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, സുനില്‍ സുഗത, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജഫാര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിങ്ങനെ വമ്പന്‍ താരനിര സിനിമയിലുണ്ടാവുമെന്നും പറയുന്നു. മികച്ചൊരു കോമഡിി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന് ഷാനി ഖാദര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X