പാര്‍വതിയും മക്കളും ഒപ്പമില്ലെങ്കിലും ജയറാമിനെത്തേടി സര്‍പ്രൈസെത്തി! വീഡിയോ വൈറലാവുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളായ ജയറാമിന്റെയും പാര്‍വതിയുടേയും 26ാമത് വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. നായികയും നായികയുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് ഇവര്‍ പ്രണയത്തിലായത്. തുടക്കത്തിലെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഇവര്‍ ഒരുമിച്ചത്. അധികം വൈകാതെ തന്നെ എതിര്‍പ്പുകളെല്ലാം മാറുകയും ചെയ്തു. ഇവരുടെ പാത പിന്തുടര്‍ന്ന് മകനായ കാളിദാസും സിനിമയില്‍ എത്തിയിരുന്നു. മകളായ മാളവികയുടെ സിനിമാപ്രവേശത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു ഈ താരപുത്രി ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച താരപുത്രനാണ് കാളിദാസ്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കരാവും കാളിദാസിന് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി സിനിമയിലേക്ക് താരം തിരിച്ചെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ അന്നേ നടന്നിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൂമരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നിരവധി തവണ റിലീസ് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിനെ പലരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മകന്‍ നായകനായി അരങ്ങേറുന്നതിനിടയില്‍ ആശങ്കയുമായി ഇരുവരും ഒപ്പമുണ്ടായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി കാളിദാസ് അഭിനയിക്കുന്നത്.

Jayaram

വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന സ്ഥിരം ശൈലിയാണ് പാര്‍വതിയും സ്വീകരിച്ചത്. മികച്ച കഥാപാത്രം ലഭിച്ചാല്‍ തിരികെ വരുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അത് സംഭവിച്ചിട്ടില്ല. പഴയത് പോലെയല്ല ഇപ്പോള്‍ അഭിനയിക്കാനുള്ള താല്‍പര്യവും ആത്മവിശ്വാസുമൊന്നുമില്ലെന്നായിരുന്നു താരം പറഞ്ഞത്. ഇത്തവണത്തെ വിവാഹ വാര്‍ഷികത്തില്‍ ജയരാം പുതിയ സിനിമയുടെ സെറ്റിലായിരുന്നു. ലോനപ്പന്റെ മാമോദീസയുടെ അണിയറപ്രവര്‍ത്തകരാണ് അദ്ദേഹത്തിന് സര്‍പ്രൈസ് നല്‍കിയത്. ആഘോഷ വീഡിയോ ജയറാം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X