അത് ഞാനല്ല!! തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ജയറാം, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി

ആ വീഡിയോ കണ്ട് ഒരുപാട് പേർ നേരിട്ടും ഫോൺ വിളിച്ചും വിവരം അന്വേഷിച്ചിരുന്നു

നടൻ ജയറാം ഓടിച്ച ജീപ്പ് അപകടത്തിൽപ്പെട്ടുവെന്ന തരത്തിൽ വാർത്തകളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വളരെ അപകടം പിടിച്ച പാതയിലൂടെ വാഹനം ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണം തെറ്റി തെറിച്ചു വീഴുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ പ്രചരിച്ചത്. എന്നാൽ ആ ദൃശ്യങ്ങളിൾ കാണുന്നത് താനല്ലെന്നു തനിയ്ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും ജയറാം തന്നെ വ്യക്തമാക്കുകയാണ്.

jayaram

ജയറാം ഫേസ്ബുക്ക് ലൈവിലെത്തിയാണ് അപകട വാർത്തയെ കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് ഞാനും കണ്ടിരുന്നു. വീഡിയോയുടെ താഴെയായി ജയറാം പോകുന്ന പോക്ക് കണ്ടോ എന്ന് ആരോ ക്യാപ്ഷൻ നൽകിയിരുന്നു. ആ വീഡിയോ കണ്ട് ഒരുപാട് പേർ നേരിട്ടും ഫോൺ വിളിച്ചും വിവരം അന്വേഷിച്ചിരുന്നു. നിരവധി ആളുകളോടാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇപ്പോൾ ലൈവ് വന്നതെന്നും ജയറാം പറഞ്ഞു.

സത്യത്തിൽ അത് ഞാനല്ല. അത് ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ. യഥാർഥത്തിൽ അത് കേരളത്തിന് പുറത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. ആ ജീപ്പിൽ പോകുന്ന ആളിന് എന്റെ സാമ്യമുളളതു കൊണ്ടാകാം ആളുകൾ അങ്ങനെ പോസ്റ്റ് ചെയ്തത്.എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏല്ലാവർക്കും നന്ദി. അത് ഞാനല്ലെന്ന് ജയറാം വീണ്ടും വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X