»   » ദിലീപിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ നോക്കി കണ്ടു, ഈ അവസ്ഥയില്‍ വേദനയുണ്ടെന്ന് ജയറാം

ദിലീപിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ നോക്കി കണ്ടു, ഈ അവസ്ഥയില്‍ വേദനയുണ്ടെന്ന് ജയറാം

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ യാതൊരു പാരമ്പര്യവുമില്ലാതെ വന്ന് ജനങ്ങളുടെ മനസ്സ് കീഴടക്കി ജനപ്രിയനായി മാറിയ നടനാണ് ദിലീപ്. അതുകൊണ്ട് തന്നെ കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

എന്തിനേറെ, ദിലീപിനെ അടുത്തറിയുന്നവര്‍ ആണയിട്ട് പറയുന്നു, ഞങ്ങള്‍ക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല എന്ന്. നടന്‍ ജയറാമിനും അത് തന്നെയാണ് പറയാനുള്ളത്. ദിലീപിന്റെ ഓരോ വളര്‍ച്ചയും താന്‍ നോക്കി കണ്ടതാണെന്ന് ജയറാം പറയുന്നു.

ദിലീപുമായുള്ള ബന്ധം

മറ്റാരേക്കാളും ദിലീപുമായി ഏറ്റവും അടുപ്പവും സ്‌നേഹവുമുണ്ടായിരുന്ന വ്യക്തിയാണ് താനെന്ന് ജയറാം പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായുള്ള ബന്ധമാണ് ദിലീപുമായുണ്ടായിരുന്നതെന്നും ജയറാം പറയുന്നു.

ആദ്യമായി കണ്ടത്

33 വര്‍ഷം മുമ്പ് കൊച്ചിന്‍ കലാഭവന്റെ മുന്നില്‍ വച്ച് തുടങ്ങിയതാണ് ഞാനും ദിലീപും തമ്മിലുള്ള ബന്ധം. 'നമസ്‌കാരം, ഞാന്‍ ഗോപാലകൃഷ്ണന്‍. ചേട്ടന്റെ വലിയ ആരാധകനാണ്' എന്നുപറഞ്ഞാണ് ദിലീപ് എന്നെ പരിചയപ്പെടുന്നത്.

ഈ അവസ്ഥ വേദന

അതിന് ശേഷം ഇതുവരെ ദിലീപിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ നോക്കിക്കാണുകയായിരുന്നു. ദിലീപിന്റെ ഈ അവസ്ഥയില്‍ വലിയ വേദനയുണ്ട്- ജയറാം പറഞ്ഞു.

മിമിക്രിക്കാര്‍

ദിലീപും ജയറാമും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. രണ്ട് പേരും മിമിക്രി രംഗത്ത് നിന്നാണ് സിനിമയില്‍ എത്തുന്നത്. ഹാസ്യ നായകന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തതിലൂടെയാണ് ജനങ്ങളുടെ പ്രിയം പിടിച്ചുപറ്റിയത്. രണ്ട് പേരും തങ്ങളുടെ ഓണ്‍ക്രീന്‍ പെയറിനെ വിവാഹം ചെയ്തവരാണ്.

ഒന്നിച്ച ചിത്രങ്ങള്‍

ഒത്തിരി വേദികളില്‍ ഇരുവരും ഒന്നിച്ച് മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയപ്പോഴും ആ സൗഹൃദം തുടര്‍ന്നു. സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍, സുദിനം, തൂവല്‍ക്കൊട്ടാരം, ചൈന ടൗണ്‍, ട്വന്റി ട്വന്റി തുടങ്ങി എട്ടോളം ചിത്രങ്ങള്‍ക്ക് വേണ്ടി ജയറാമും ദിലീപും ഒന്നിച്ചിട്ടുണ്ട്.

English summary
Jayaram says that he is very sad about Dileep's condition

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam