പേര് ജയറാം,ഞാന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റാണ്! പാർവതിയ്ക്ക് എഴുതിയ ആ കത്തിനെ കുറിച്ച് ജയറാം

മലയാളി സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു പാർവതി ജയറാമിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് മാറി നന്നത്. സിനിമയിൽ നിന്നും വിട്ട് നിന്നിട്ടും ഇപ്പാഴും പാർവതിയ്ക്ക് ഇപ്പോഴും കൈനിറയെ ആരാധകരമാണ്. പാർവതിയുടെ വലിയ ആരാധകനാണ് ജയറാം.

jayaram

സിനിമയിൽ കത്തി നിന്നിരുന്ന സമയത്ത് ജയറാം പാർവതിയ്ക്ക അയച്ച കത്തിനെ കുറിച്ച് വർഷങ്ങൾക്ക് ശേഷം തുറന്നു പറയുകയാണ്. സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിലാണ് ജയറാം പഴയ കത്തിനെ കുറിച്ച് പറഞ്ഞത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

'' പ്രിയപ്പെട്ട പാർവതി, വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രം ഞാന്‍ കണ്ടു. അതില്‍ നിങ്ങളുടെ അഭിനയം എനിക്കിഷ്ടമായി. പ്രത്യേകിച്ച് ബാലചന്ദ്രമേനോനെ വിരട്ടുന്ന രംഗങ്ങള്‍. ഞാന്‍ കൊച്ചിന്‍ കലാഭവനിലെ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ്. എന്റെ പേര് ജയറാം. മിമിക്രി കാസറ്റിന് പുറത്ത് എന്റെ പടമുണ്ട്. ഇനിയും എഴുതാം. എന്ന് ജയറാം.'

ആ കത്ത് പാർവതി വായിച്ചോ എന്നുള്ള കാര്യം തനിയ്ക്ക് അറിയില്ല. ചിലപ്പോൾ വായിക്കാതെ ഉപേക്ഷിച്ച കത്തുകളിൽ ഒന്നായിരിക്കും അത്- ജയറാം പറഞ്ഞു. കൂടാതെ ഇരുവരുടേയും പ്രണയത്തിന്റെ വ്യാപ്തിയെ കുറിച്ചും താരം വെളിപ്പെടുത്തി. ശുഭയാത്ര എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ കടല്‍ത്തീരത്ത് മണ്ണുകൊണ്ട് കളിവീടുണ്ടാക്കുന്ന രംഗമുണ്ട്. ക്യാമറയ്ക്കും ക്രൂവിനും മുന്നില്‍ ആരും അറിയാതെ ജയറാം ചോദിച്ചു.അശ്വതി കല്യാണം കഴിഞ്ഞാല്‍ നമ്മള്‍ താമസിക്കുന്ന വീട് എങ്ങനെയായിരിക്കും'. അത്ര ആഴമുള്ള പ്രണയമായിരുന്നു അത്- താരം അഭിമുഖത്തിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X