twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയിച്ചു പാടിയ നായകന്മാര്‍

    By Aswathi
    |

    മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ മുതല്‍ സെക്കന്റ് ജെനറേഷനില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ അഭിനയം മാത്രമല്ല പാട്ടും തങ്ങള്‍ക്ക് വഴങ്ങും എന്ന് തെളിയിച്ച നായകന്മാരാണ്. ഇപ്പോഴിതാ എന്റെ വീട് അപ്പൂനും എന്ന ചിത്രത്തിന് ശേഷം ജയറാം വീണ്ടും പാട്ടുമായെത്തുന്നു. സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാമിന്റെ പാട്ട്. ശ്വേതാ മേനോനൊപ്പം കണ്ണാടി പുഴയിലെ മീനോടും കുളിരിലെ എന്ന ഗാനമാണ് പാടുന്നത്.

    അഭിനയത്തിലൂടെ പാട്ടിലേക്ക് കടന്ന നായികമാരും ഈ പാട്ടികയില്‍ കുറവൊന്നുമല്ല. ഇനി അഭിനയത്തിലൂടെ പാട്ടിന്റെ മേഖലയും കീഴടക്കിയ ചില നടന്മാരെ പരിചയപ്പെടാം.

    മോഹന്‍ ലാല്‍

    അഭിനയിച്ചു പാടിയ നായകന്മാര്‍

    റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് വേണ്ടി ആറ്റുമണല്‍ പായലില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലോട്ടന്‍ ഒടുവില്‍ പാടിയത്. മുമ്പ് കണ്ണെഴുതി പൊട്ടുംതൊട്ട്, ഭ്രമരം എന്നീ ചിത്രങ്ങള്‍ക്കുള്‍പ്പടെ മുപ്പതോളം ഗാനങ്ങള്‍ ലാലോട്ടന്റേതായുണ്ട്.

    പൃഥ്വിരാജ്

    അഭിനയിച്ചു പാടിയ നായകന്മാര്‍

    പുതിയ മുഖം എന്ന ചിത്രത്തിന് വേണ്ടി കാണേ കാണേ എന്ന പാട്ട് പാടികൊണ്ടാണ് പൃഥ്വിരാജിന്റെ തുടക്കം. പിന്നീട് താന്തോന്നി, അന്‍വര്‍, പോക്കിരിരാജ, ഉറുമി, ഹീറോ എന്നീ ചിത്രങ്ങള്‍ക്കും വേണ്ടി പാടി.

    ഇന്ദ്രജിത്ത്

    അഭിനയിച്ചു പാടിയ നായകന്മാര്‍

    അരികില്‍ ഒരാള്‍ എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പമാണ് ഇന്ദ്രജിത്ത് ഒടുവില്‍ പാടിയത്. മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് വന്ന ഇന്ദ്രജിത്ത് പിന്നീട് ചേകവര്‍, ഹാപ്പി ഹസ്ബന്റ്, നായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും പാടിയിട്ടുണ്ട്.

    ദിലീപ്

    അഭിനയിച്ചു പാടിയ നായകന്മാര്‍

    തിളക്കം എന്ന ചിത്രത്തിലെ സാറേ സാറേ സാമ്പാറേ എന്നു തുടങ്ങുന്ന പാട്ട് കൊച്ചുകുട്ടികളുടെ ചുണ്ടില്‍ നിന്ന് ഇപ്പോഴും മാറിക്കാണില്ല. ഒടുവില്‍ സൗണ്ട് തോമ എന്ന ചിത്രത്തിന് വേണ്ടിയും ദിലീപ് പാടി.

    ദുല്‍ഖര്‍ സല്‍മാന്‍

    അഭിനയിച്ചു പാടിയ നായകന്മാര്‍

    എബിസിഡി എന്ന ചിത്രത്തിന് വേണ്ടിയമാണ് ദുല്‍ഖര്‍ പാടിയത്.

    വിനീത് ശ്രീനിവാസന്‍

    അഭിനയിച്ചു പാടിയ നായകന്മാര്‍

    ഇപ്പോഴും അറിയില്ല, ഈ കലാകാരനെ അഭിനയത്തിന്റെ പട്ടികയില്‍, പാട്ടിന്റെ പട്ടികയില്‍, സംവിധായകരുടെ പട്ടികയില്‍, ഗനരചയ്താവിന്റെ പട്ടികയില്‍ ഏതില്‍പ്പെടുത്തണമെന്ന്. എന്തായാലും അഭിനയവും പാട്ടും പറയുമ്പോള്‍ തീര്‍ച്ചയായും ഈ പേര് പറയാതെ വയ്യല്ലോ

    സുരേഷ് ഗോപി

    അഭിനയിച്ചു പാടിയ നായകന്മാര്‍

    സുരേഷ് ഗോപിയും ഒരു നല്ലഗായകനാണെന്ന് അറിയാമല്ലോ. വിവിധ സ്‌റ്റേജ് പ്രോഗ്രാമുകളില്‍ അദ്ദേഹം പാടിയെത്തിയിട്ടുണ്ട്.

    ജയറാം

    അഭിനയിച്ചു പാടിയ നായകന്മാര്‍

    എന്റെ വീട് അപ്പൂനും എന്ന ചിത്രത്തിന് ശേഷം ജയറാം വീണ്ടും പാട്ടുമായെത്തുന്നു. സലാം കാശ്മീര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാം പാടുന്നത്.

    വിജയ്

    അഭിനയിച്ചു പാടിയ നായകന്മാര്‍

    തലൈവ, തുപ്പാക്കി, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്‍പ്പടെ വിജയി പാടിയത് ഇരുപത്തിരണ്ടോളം പാട്ടുകളാണ്.

    ധനുഷ്

    അഭിനയിച്ചു പാടിയ നായകന്മാര്‍

    വൈ ദിസ് കൊലവരി എന്ന പാട്ടിനെ കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. യൂട്യൂബില്‍ തകര്‍പ്പന്‍ ഹിറ്റായ ഈ പാട്ടിനു പിന്നില്‍ ധനുഷാണെന്നും.

    വിശാല്‍

    അഭിനയിച്ചു പാടിയ നായകന്മാര്‍

    ധനുഷ് സ്റ്റൈലില്‍ തമിഴ് നടന്‍ വിശാലും ഒരു പാട്ട് പാടി. മെഡിയര് ലവറ് എന്ന് തുടങ്ങുന്ന വശാലിന്റെ പാട്ടു യൂട്യൂബില്‍ ഹിറ്റാണ്.

    ചിമ്പു

    അഭിനയിച്ചു പാടിയ നായകന്മാര്‍

    തമിഴ് ലോകത്തെ മറ്റൊരു ഗായകനായ നടനാണ് ചിമ്പു.

    സൂര്യ

    അഭിനയിച്ചു പാടിയ നായകന്മാര്‍

    തമിഴില്‍ ഒടുവിന്‍ ഈ പട്ടികയില്‍ ഇടം പിടിച്ച നടനാണ് സൂര്യ. ഒരു പരസ്യചിത്രത്തിന് വേണ്ടി സൂര്യ പാടിയ പാട്ട് യൂട്യൂബില്‍ ഹിറ്റാണ്.

    English summary
    So many actors turns as singer, now Jayaram singing a song for his Salam Kashmir directed by Joshi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X