സണ്ണി ലിയോണിന്റെ നായകന്‍ ജയറാം! ധര്‍മജനുമുണ്ട് ഭാഗ്യം! ഒമര്‍ ലുലുവിന്റെ അടുത്ത ബ്രില്ല്യന്‍സ് ഉടന്‍!
Recommended Video

അടുത്ത കാലത്ത് ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടംനേടിയ സിനിമയാണ് ഒരു അഡാര്‍ ലവ്. ഒമര്‍ ലുലുവിന്റെ ബ്രില്ല്യന്‍സില്‍ പിറക്കാന്‍ പോവുന്ന സിനിമയിലൂടെ പ്രിയ പ്രകാശ് വാര്യര്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയിരുന്നു. അതിനിടെ മിയ ഖലീഫയും സണ്ണി ലിയോണും ഒമറിന്റെ അടുത്ത സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഒടുവില്‍ മലയാളത്തിലേക്ക് സണ്ണി ലിയോണ്‍ തന്നെ അഭിനയിക്കാന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇക്കാര്യം സംവിധായകന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. മലയാളത്തിലേക്ക് സണ്ണി എത്തുമ്പോള്‍ ചിത്രത്തിലഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്ന മറ്റൊരു കാര്യം.

സണ്ണി മലയാളത്തിലേക്ക്
ഒമര്‍ ലുലുവിന്റെ സിനിമയില്‍ മിയ ഖലീഫ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാവരെയും നിരാശരാക്കിയ വാര്‍ത്തയായിരുന്നു വന്നത്. എന്നാല്‍ മിയയ്ക്ക് പകരം സണ്ണി ലിയോണിലേക്ക് എത്തിയിരിക്കുകയാണ്. മുന്‍പ് പല തരത്തിലും സിനിമയെ കുറിച്ചും അതിലെ താരങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ സംവിധായകന്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ തന്നെ അഭിനയിക്കും.

നായകന്‍
ചിത്രത്തില്‍ ജയറാമായിരിക്കും നായകനാവുന്നത്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരുപാട് താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഒരു അഡാറ് ലവിലെ പോലെ ഈ ചിത്രത്തിലും നിരവധി പുതുമുഖങ്ങള്‍ക്കുള്ള അവസരവും ഒമര്‍ ലുലു ഒരുക്കുന്നതായിട്ടാണ് സൂചന. നിലവില്‍ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

ചങ്കസ് 2 ആണോ?
ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയാണ് ചങ്ക്സ്. ബോക്സോഫീസില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സിനിമയിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നതെന്നാണ് സൂചന. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടതെന്നും അതിനാല്‍ ചങ്ക്‌സിന്റെ രണ്ടാം ഭാഗമൊരുക്കാന്‍ കാരണം സണ്ണി ലിയോണ്‍ തന്നെയാണെന്നും മുന്‍പ് റിപ്പോര്‍്ട്ട വന്നിരുന്നു. അഡള്‍ട്ട് കോമഡി ഴോണറിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്.

ചങ്ക്സ്
അഡള്‍ട്ട് കോമഡിയായി നിര്‍മ്മിച്ച ചങ്ക്‌സ് റിലീസിനെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമായിരിക്കുകയാണ്. 2017 ഓഗസ്റ്റ് 4 നായിരുന്നു സിനിമയുടെ റിലീസ്. ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ ചിത്രത്തില്‍ ഹണി റോസ്, ബാലു വര്‍ഗീസ്, സിദ്ദിഖ്, ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായര്‍, ഗണപതി, മറീന മൈക്കിള്‍, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.

ചങ്ക്‌സിന് ഇന്ന് പിറന്നാള്‍
റോയല്‍ മെക്കിലെ ചങ്കുകള്‍ കളത്തിലിറങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷമായിരിക്കുകയാണെന്ന കാര്യം സംവിധായകന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെ സിനിമയുടെ പോസ്റ്ററും ഒമര്‍ ലുലു പങ്കുവെച്ചിരിക്കുകയാണ്. ചങ്ക്‌സിലെ പ്രധാന രംഗങ്ങളെല്ലാം ചേര്‍ത്ത് ഒരു വീഡിയോയും അദ്ദേഹം പുറത്ത് വിട്ടിരുന്നു. ചങ്ക്‌സ് 2 വിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഫണ്‍ തുടരുന്നു എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.


Click it and Unblock the Notifications











