സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്നു
സുരേഷ് ഗോപിയും ജയറാമും നായകന്മാരായ സമ്മര്‍ ഇന്‍ ബത് ലഹേം ഹിറ്റ് ചിത്രമായിരുന്നു. ഇരുവരുടെയും കരിയറിലെ മികച്ച സമയത്തായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്.
ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ സിനിമാജീവിതത്തില്‍ ഇരുവരും പല മാറ്റങ്ങളിലൂടെയും കടന്നുപോയിക്കഴിഞ്ഞു. സുരേഷ് ഗോപി മൂന്ന് വര്‍ഷത്തെ വീട്ടിലിരുപ്പിനു ശേഷം ഒരു തിരിച്ചുവരവ് നടത്തി. ജയറാം തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാനാവാതെ ഒരു പ്രതിസന്ധിയിലാണ്.
ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുന്നത് ജയരാജാണ്. ജയരാജിന്റെ പൈതൃകത്തില്‍ സുരേഷ് ഗോപിയും ജയറാമും സഹോദരങ്ങളായി അഭിനയിച്ചിരുന്നു. ജയരാജിന്റെ പുതിയ ചിത്രത്തില്‍ ഇരുവരും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ജയരാജ് ഒടുവില്‍ ചെയ്ത പല ചിത്രങ്ങളും പരാജയങ്ങളാണ്. ഓഫ് ദി പിപ്പിള്‍, അശ്വാരൂഢന്‍ തുടങ്ങിയ ജയരാജ് ചിത്രങ്ങളെല്ലാം ബോക്സോഫീസ് ദുരന്തങ്ങളായിരുന്നു. ജയറാമിനെ പോലെ ജയരാജും ഒരു തിരിച്ചുവരവാണ് മോഹിക്കുന്നത്.


Click it and Unblock the Notifications