ശ്വേതയും ജയറാമും തമിഴില്‍ ജോഡി ചേരുന്നു
മലയാളത്തില്‍ ഇതുവരെ ജയറാമും ശ്വേതാ മേനോനും ജോഡികളായിട്ടില്ല. എന്നാല്‍ ആ കുറവ് ഒരു തമിഴ് ചിത്രത്തിലൂടെ തീരുന്നു. ഒരു രാഷ്ട്രീയ ആക്ഷേപചിത്രമായി ഒരുക്കുന്ന തുണൈ മുതല്‍വര്‍ എന്ന ചിത്രത്തിലാണ് ജയറാമും ശ്വേതാ മേനോനും ഒന്നിക്കുന്നത്.
തമിഴരുടെ പ്രിയപ്പെട്ടതാരം ഭാഗ്യരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിന് തിരക്കഥയെഴുതുന്നതും ഭാഗ്യരാജ് തന്നെ. ഒരു ഗ്രാമത്തിലെ നല്ലവരായ രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിവേകാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമൂഹ്യ പശ്ചാത്തലത്തിലാണെങ്കില്‍ കൂടെ ചിത്രം വെറും രാഷ്ട്രീയം മാത്രമായിരിക്കില്ലെന്നും കുടുംബ കഥയാണ് പറയുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കയിട്ടുണ്ട്.
ജയറാമിന്റെ ഒടുവില്‍ റിലീസ് ചെയ്ത നടന്‍ മികച്ച വിജയമായിരുന്നു. ഒന്നും മിണ്ടാതെ എന്ന ചിത്രതമാണ് ഇപ്പോള്‍ റിലീസിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. ജയറാമും സുരേഷ് ഗോപിയും ഒന്നിച്ച സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് റിലീസ് മുടങ്ങികിടക്കുകയാണ്.
കളിമണ്ണിന് ശേഷം ശ്വേതയുടെ ചിത്രങ്ങളൊന്നും റിലീസായിട്ടില്ല. കരീബിയന്‍സ്, പ്ലാറ്റ് ഫോം നമ്പര്‍ വണ്‍, 100 ഡിഗ്രി സെല്‍ഷ്യസ്, കേള്‍വി എന്നിവയാണ് ശ്വേതയുടെ പുതിയ മലയാള ചിത്രങ്ങള്‍. കേള്‍വിയില്‍ ഒരു തിരക്കഥാകൃത്തായിട്ടാണ് ശ്വേത അഭിനയിക്കുന്നത്.


Click it and Unblock the Notifications











