»   » തള്ളല്‍ സ്വഭാവം കാളിദാസിന് പണ്ടേ ഉണ്ടായിരുന്നു എന്ന് ജയറാം; കാളിദാസിന് അത് കിട്ടിയത് ആരില്‍ നിന്ന് ?

തള്ളല്‍ സ്വഭാവം കാളിദാസിന് പണ്ടേ ഉണ്ടായിരുന്നു എന്ന് ജയറാം; കാളിദാസിന് അത് കിട്ടിയത് ആരില്‍ നിന്ന് ?

Posted By: Rohini
Subscribe to Filmibeat Malayalam

പൂമരം എന്ന ചിത്രത്തിലെ കാളിദാസിന്റെ പാട്ട് ഇതിനോകടം ഹിറ്റായിക്കഴിഞ്ഞും. 'ഞാനും ഞാനുമെന്റാളും...' എന്ന് തുടങ്ങുന്ന ഗാനത്തിലെ പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന വരിയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

പൂമരംകൊണ്ട് കപ്പലുണ്ടാക്കിയോ, പങ്കായം കപ്പലിലോ, ആരാധകരുടെ സംശയങ്ങള്‍, കാളിദാസിന്റെ പ്രതികരണം ഇങ്ങനെ!


എന്നാല്‍ ഈ തള്ളുന്ന സ്വഭാവം കാളിദാസിന് പണ്ടേ ഉണ്ടായിരുന്നു എന്നാണ് ജയറാം പറയുന്നത്. കാളിദാസിന് അത് ലഭിച്ചത് തന്നില്‍ നിന്നാണെന്നും ജയറാം സമ്മതിക്കുന്നു


പെരുപ്പിച്ച് പറയല്‍

എന്ത് പറഞ്ഞാലും, കുറച്ച് കൈയ്യില്‍ നിന്ന് ഇട്ട് പറയുന്ന സ്വഭാവം ചെറുപ്പം മുതലേ ജയറാമിന് ഉണ്ടായിരുന്നു. ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്ന പാട്ട് ജയറാം പാടിയാല്‍ കുറഞ്ഞത് പതിനായിരം പാദസങ്ങള്‍ കിലുങ്ങി എന്നാകുമെന്ന് കൂട്ടുകാര്‍ പറയും. ഈ സ്വഭാവമാണ് കാളിദസാനും കിട്ടിയത്.


കൊച്ചു കൊച്ചു സന്തോഷങ്ങളില്‍

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കാളിദാസിന്റെ ഈ 'തള്ള്' സത്യന്‍ അന്തിക്കാട് കേള്‍ക്കാന്‍ ഇടയായി. അങ്ങനെയാണ് വലിയൊരു ആമയെ കണ്ട കഥ സിനിമയില്‍ ഉണ്ടാകാന്‍ ഇടിയായത്.


ട്രോള്‍ ആഘോഷിച്ച് കാളിദാസ്

ഇപ്പോള്‍ പൂമരം എന്ന ചിത്രത്തിന് വരുന്ന ട്രോളുകള്‍ ആഘോഷമാക്കുകയാണ് കാളിദാസും. രസകരമായ ട്രോളുകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസും ഷെയര്‍ ചെയ്യുന്നു


ഒരിക്കല്‍ കൂടെ കേള്‍ക്കാം

പൂമരം എന്ന ചിത്രത്തിലെ പാട്ട് ഒരിക്കല്‍ കൂടെ കേള്‍ക്കാം. 25 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ പാട്ട് കണ്ട് കഴിഞ്ഞു.


English summary
Jayaram talking about troll on Kalidas' song in Poomaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam