»   » വെറുപ്പിച്ചു തുടക്കം കുറിച്ച കൂട്ടുകെട്ട്, ജയറാം ഭാഗ്യം പരീക്ഷിക്കുകയാണോ?

വെറുപ്പിച്ചു തുടക്കം കുറിച്ച കൂട്ടുകെട്ട്, ജയറാം ഭാഗ്യം പരീക്ഷിക്കുകയാണോ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ എന്നും മികച്ച നായകന്‍ - സംവിധായകന്‍ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും പോലെ, മമ്മൂട്ടിയും ഹരിഹരനും പോലെ, നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും പോലെ...

പത്ത് തവണ അഭിനയിച്ചിട്ടും ശരിയായില്ല; ക്യാമറമാന്റെ ശ്രദ്ധ കുറവാണെന്ന് അറിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത്?

ജയറാമിന്റെ ഭാഗ്യ സംവിധായകന്‍ രാജസേനനായിരുന്നു. ഇരുവരും ഒന്നിച്ച 90 കളില്‍ സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രങ്ങള്‍ ഉണ്ടാാക്കി. മലയാളത്തിലെ മികച്ച കുടുംബ ചിത്രങ്ങളില്‍ പാതിയും ജയറാം - രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ആ കൂട്ടുകെട്ട് പിരിഞ്ഞു.

 jayaram

ഇപ്പോള്‍ ജയറാം പുതിയ സംവിധായകനില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്. കണ്ണന്‍ താമരക്കുളം!!. ഇതുവരെ മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമേ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ മൂന്നിലും നായകന്‍ ജയറാമാണ്.

തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന അട്ടര്‍ ഫ്‌ളോപ്പ് പടത്തിലൂടെയാണ് ജയറാമും കണ്ണന്‍ താമരക്കുളവും ആദ്യമായി ഒന്നിച്ചത്. പിന്നീട് ആടു പുലിയാട്ടം എന്ന ചിത്രം ചെയ്തു വിജയത്തിനും പരാജയത്തിനും നടുവില്‍ ആ സിനിമ നിന്നു. അച്ചായന്‍സാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. സിനിമ മികച്ച വിജയം നേടി.

Jayaram Opens Up About Parvathy's Return | Filmibeat Malayalam

അടുത്തൊരു ചിത്രം കൂടെ ഈ കൂട്ടുകെട്ടില്‍ പിറന്നാല്‍ അച്ചായന്‍സിനും മുകളില്‍ നില്‍ക്കും എന്നിരിക്കെ, നാലാമത്തെ ചിത്രത്തിന് വേണ്ടി കൈ കോര്‍ക്കുകയാണ് വീണ്ടും ജയറാമും കണ്ണന്‍ താമരക്കുളവും. സിനിമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സ്‌ക്രിപ്റ്റിങ് ഘട്ടത്തിലാണ്. ദിനേശ് പള്ളത്താണ് തിരക്കഥ തയ്യാറാക്കുന്നത്.

English summary
Jayaram to team up with Kannan Thamarakulam again

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam