സൂര്യയുടെ മാസില്‍ ജയറാമും
സൂര്യയെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന മാസ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നയന്‍താരയും എമി ജാക്‌സണും നായികമാരായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ജയറാമും പ്രധാനവേഷം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പതിവ് വെങ്കട് പ്രഭു സ്റ്റൈലില്‍ കോമഡിയും ആക്ഷനുമെല്ലാമായിട്ടാണ് മാസ് ഒരുങ്ങുക. ചിത്രത്തില്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

വെങ്കട് പ്രഭു നേരത്തേ സംവിധാനം ചെയ്ത സരോജയെന്ന ചിത്രത്തില്‍ ജയറാം വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇത് ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ വെങ്കട് പ്രഭു ചിത്രമാണ്. ആര്‍ ജി രാജശേഖര്‍ ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. കാക്ക കാക്ക, ഗജിനി സില്ല്ന്ന് ഒരു കാതല്‍ തുടങ്ങിയ സൂര്യ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് രാജശേഖര്‍ ആയിരുന്നു.
സൂര്യ ചിത്രത്തിനൊപ്പം തന്നെ ജയറാം കമല്‍ ഹസ്സന്‍ നായകനാകുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
surya mass jayaram tamil nayanthara emi jackson സൂര്യ മാസ് വെങ്കട് പ്രഭു ജയറാം തമിഴ് നയന്‍താര എമി ജാക്സണ്


Click it and Unblock the Notifications