ഓണം വന്നിട്ടും ജയറാം തോറ്റില്ല
ഉത്സവ കാലത്തു പോലും കാണികളെ ആകര്‍ഷിക്കാനുളള കഴിവ് ഇനിയും ആയില്ലേ, പ്രിഥ്വിരാജ് അടക്കമുളള യുവതലമുറയ്ക്ക്. ഓണച്ചിത്രങ്ങളെത്തിയിട്ടും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് ജയറാമിന്റെ വെറുതേ ഒരു ഭാര്യ തന്നെ. ഹിറ്റ് ജോടികളായ രഞ്ജിത്ത് പ്രിഥ്വിരാജ് ടീമിന്റെ തിരക്കഥ പോലും ജയറാം ചിത്രത്തിന് പിറകില്‍.
ജയറാമിന്റെ മധുരമായ പകരം വീട്ടലാണ് വെറുതേ ഒരു ഭാര്യ. തന്നെ എഴുതിത്തളളിയവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുളള ഒന്നാന്തരം തിരിച്ചടി. ചിത്രത്തിലെ പാട്ടു സീനില്‍ പ്രേം നസീര്‍ മുതല്‍ പുതിയ തലമുറയിലെ നായകന്മാരെ വരെ അനുകരിച്ച് ജയറാം നടത്തുന്ന തകര്‍പ്പന്‍ പ്രകടനം ഹൃദയം കൊണ്ടാണ് മലയാളി സ്വീകരിച്ചത്.
കഴമ്പുളള തിരക്കഥയില്‍ നല്ല കുടുംബചിത്രങ്ങള്‍ ഇനിയും ജയറാമിന്റേതായി പുറത്തു വന്നാല്‍ മലയാളി പ്രേക്ഷകര്‍ പുറം തിരിഞ്ഞു നില്‍ക്കില്ലെന്ന് വെറുതേ ഒരു ഭാര്യയുടെ തകര്‍പ്പന്‍ വിജയം സൂചിപ്പിക്കുന്നു.
അറുപതു ശതമാനം കളക്ഷനോടെ രഞ്ജിത്തിന്റെ തിരക്കഥ രണ്ടാം സ്ഥാനത്തുണ്ട്. കമലഹാസനും ശ്രീവിദ്യയും തമ്മിലുളള പ്രണയത്തിന്റെ സുന്ദരമായ ഓര്‍മ്മയില്‍ കൊരുത്ത തിരക്കഥ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. അമാനുഷിക വേഷങ്ങള്‍ക്ക് പിന്നാലെ പായാതെ ഇത്തരം കഥകളുമായി രഞ്ജിത്ത് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഓണം കഴിഞ്ഞിട്ടും മൂന്നാം സ്ഥാനത്തുണ്ട് മോഹന്‍ലാലിന്റെ മാടമ്പി. ഓണത്തിന് ബി ക്ലാസ് ചിത്രങ്ങള്‍ മാടമ്പിക്കു വേണ്ടിയാണ് മത്സരിച്ചത്. നാലു തീയേറ്ററുകളില്‍ ചിത്രം നൂറാം ദിനത്തിലേയ്ക്ക് മുന്നേറുകയാണ്.
സുരേഷ് ഗോപിയുടെ താവളം എന്ന ചിത്രം പരാജയമാകുമെന്ന് ഉറപ്പായി. ബൈജു 2ഡി സംവിധാം ചെയ്ത ഓഫ് ബീറ്റ് ചിത്രത്തിന് കാണികള്‍ തീരെ കുറവാണ്.
പ്രിഥ്വിരാജ് മധുപാല്‍ ടീമിന്റെ തലപ്പാവിനും ഇതുതന്നെയാണ് അനുഭവം. മികച്ച തിരക്കഥയില്‍, സുന്ദരമായ വിഷ്വലുകളോടെ മധുപാലൊരുക്കിയ ഈ ചിത്രം കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. നല്ല ചിത്രമെന്ന അഭിപ്രായം തിരക്കഥയുടെ കളക്ഷനില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കുന്നുണ്ട്. നല്ല ചിത്രമെന്ന അഭിപ്രായം തലപ്പാവ് നേടിയെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല.
വരും ദിനങ്ങളില്‍ തീയേറ്ററില്‍ ആളെത്തിയില്ലെങ്കില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് തലപ്പാവ്. നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്ലെന്ന യാഥാര്‍ത്ഥ്യമാണ് തലപ്പാവിന്റെ അനുഭവം നല്‍കുന്നത്.
അല്ലു അര്‍ജുന്റെ കൃഷ്ണ, മോഹന്‍ലാലിന്റെ ആകാശഗോപുരം, വിനയിന്റെ ജയം കൊണ്ടേന്‍, ജീവയുടെ ധാം ധൂം എന്നീ ചിത്രങ്ങളും ചില തീയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഉത്സവക്കാലത്തു പോലും വമ്പന്‍ ഇനിഷ്യല്‍ നേടണമെങ്കില്‍ ഇപ്പോഴും സൂപ്പര്‍താരങ്ങളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീയേറ്റര്‍ ഉടമകള്‍. ഓണക്കാലത്തിറങ്ങുന്ന ഏത് സൂപ്പര്‍താര ചവറിനും കോടികള്‍ കളക്ഷന്‍ കിട്ടുമ്പോള്‍ തലപ്പാവു പോലുളള ചിത്രങ്ങള്‍ കാണാന്‍ ആളില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍


Click it and Unblock the Notifications