ജയറാമിന്റെ ചക്കിക്ക് പിറന്നാള്‍
ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം എന്ന ചക്കിക്ക് ഇന്ന് (20-03-2015) ജന്മദിനം. മകള്‍ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് ജയറാം മാളവികയ്‌ക്കൊപ്പമുള്ള ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
സഹോദരിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കാളിദാസ് ജയറാമും ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. കാളിദാസിന്റെയും മാളവികയുടെയും കുഞ്ഞുന്നാള്ളത്തെ ഫോട്ടോയ്‌ക്കൊപ്പമ്മാണ് കാളിദാസിന്റെ പിറന്നാള്‍ ആശംസ. വീട്ടിലെ നിധിയാണ് ചക്കിയെന്ന് കാളിദാസ് പറയുന്നു.

താരപുത്രന്മാരും പുത്രികളുമൊക്കെ സിനിമയിലേക്കു വരുന്ന സാഹചര്യത്തില്‍, മാളിവിക സിനിമയിലേക്ക് വരുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നാണ് മുമ്പൊരു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.
ഇതുവരെ അങ്ങനെയൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഒരു ആഗ്രഹം മകള്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. നന്നായി പിയാനോ വായിക്കും, എഴുതും, വരയ്ക്കും. ഇത്തരം ചെറിയ സന്തോഷങ്ങളില്‍ ഒതുങ്ങി ജീവിയ്ക്കുന്ന ഒരാളാണ് മകള്‍. പിന്നെ കുട്ടികളല്ലേ, എന്താണ് അവരുടെ മനസ്സിലെന്ന് പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്.


Click it and Unblock the Notifications











