ലോനപ്പേട്ടന്റെ മാമോദീസയുമായി ജയറാം ഉടന്‍ എത്തും, കുടുംബ പ്രേക്ഷകര്‍ തയ്യാറായിക്കൊള്ളൂ...
കുടുംബ പ്രേക്ഷകരുടെ നായകനാണ് ജയറാം. കുടുംബ ചിത്രങ്ങളാണ് എന്നും ജയറാമിനെ രക്ഷിച്ചത്. പുതിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ജയറാം വീണ്ടും കുടുംബ ചിത്രവുമായി എത്തുകയാണ്, ലോനപ്പേട്ടന്റെ മാമോദീസ!!
ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ലോനപ്പേട്ടന്റെ മാമോദീസ എന്ന ചിത്രത്തില്‍ ഒരു വാച്ചുകട മുതലാളിയായിട്ടാണ് ജയറാം എത്തുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രാജന്‍ പ്രധാന നായികാ വേഷം ചെയ്യുന്നു.

ഒരു നല്ല കുടുംബ ചിത്രമാണ് ഞങ്ങള്‍ ഉദ്ദേശിച്ചത് എന്നും, ജയറാം ഒരു നാടന്‍ വേഷത്തിലാണ് അവതരിക്കുന്നത് എന്നും സംവിധായകന്‍ ലിയോ തദേവൂസ് പറഞ്ഞു. ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനാണത്രെ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
ജയറാമിനെയും അന്ന രാജനെയും കൂടാതെ കനിഹ, ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ഹാരിഷ് കണാരന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications