ജയസൂര്യയെ കാവേരി കൊണ്ടുപോയി
കങ്കാരുവിലൂടെ നീണ്ട ഇടവേളക്കു ശേഷമാണ് കാവേരി മലയാളത്തിലെത്തിയത്. വിവാഹത്തിനു ശേഷം കാവേരി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കങ്കാരു. കാവേരി കങ്കാരുവില്‍ അഭിനയിക്കാനെത്തിയത് ഏറെ ഗുണം ചെയ്തത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യയ്ക്കാണ്.
കങ്കാരുവിന്റെ സെറ്റില്‍ വച്ചാണ് ജയസൂര്യയെ ആദ്യമായി കാവേരി കാണുന്നത്. ജയസൂര്യയുടെ അഭിനയരീതികള്‍ ഏറെ ഇഷ്ടപ്പെട്ട കാവേരിക്ക് ഒരു ആശയം മനസിലുദിച്ചു- ജയസൂര്യക്ക് തെലുങ്കിലേക്ക് വഴി തുറന്നു കൊടുക്കുക.
തെലുങ്കിലെ പ്രമുഖ സംവിധായകനാണ് കാവേരിയുടെ ഭര്‍ത്താവ് സൂര്യ കിരണ്‍. സൂര്യ കിരണിനു മുന്നില്‍ കാവേരി ഈ നിര്‍ദേശം വച്ചു. ദിവസങ്ങള്‍ക്കകം തന്നെ ജയസൂര്യയെ കാണാന്‍ സൂര്യ കിരണ്‍ കങ്കാരുവിന്റെ സെറ്റിലെത്തി. തന്റെ അടുത്ത ചിത്രത്തിലേക്ക് ക്ഷണിക്കാനായാണ് സൂര്യ കിരണെത്തിയത്.
സൂര്യ കിരണിന്റെ അടുത്ത തെലുങ്ക് ചിത്രത്തിലെ നായകന്‍മാരിലൊരാളായിരിക്കും ജയസൂര്യ. തമിഴില് നേരത്തെ അഭിനയിച്ചിട്ടുള്ള ജയസൂര്യക്ക് അങ്ങനെ തെലുങ്കിലേക്കും വഴി തെളിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications