ജയസൂര്യയുടെ കുമ്പസാരം കേള്‍ക്കണ്ടേ

By Nirmal Balakrishnan

ജയസൂര്യയ്ക്ക് കുമ്പസരിക്കാനുണ്ട്. അതുപക്ഷേ പള്ളിയിലല്ല, മലയാള സിനിമാ പ്രേക്ഷകരോടാണ്. ആ കുമ്പസാരം കേള്‍ക്കണമെങ്കില്‍ അടുത്തുള്ള തിയറ്ററില്‍ പോകണം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന കുമ്പസാരം ദിവസങ്ങള്‍ക്കുള്ളില്‍ തിയറ്ററിലെത്താന്‍ പോകുകയാണ്. ജയസൂര്യയ്‌ക്കൊപ്പം കുമ്പസരിക്കാന്‍ ഹണിറോസുമുണ്ട്. ഒരു പക്ഷേ ജയസൂര്യയെക്കാള്‍ കുമ്പസരിക്കാനുണ്ടാകുക ഹണിറോസിനായിരിക്കും. പ്രേക്ഷകര്‍ക്കു കേള്‍ക്കാനും താല്‍പര്യമുണ്ടാകുക ഹണിയുടേതായിരിക്കും.

ആല്‍ബി എന്ന ഓട്ടോ ഡ്രൈവറെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മീരയെ അയാള്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. ഒട്ടേറെ എതിര്‍പ്പുകളെ മറികടന്നുള്ള വിവാഹം. അവരുടെ പ്രതീക്ഷയാണ് ജെറി എന്ന ആറുവയസ്സുകാരന്‍. ഒരിക്കല്‍ ജെറിയൊരു അപകടത്തില്‍പ്പെട്ടു. അത് ആല്‍ബിയുടെയും മീരയുടെയും ജീവിതകമാകെ മാറ്റിമറിച്ചു. കൂടെ അവരുടെ കൂട്ടുകാരായ റസൂലിന്റെയും ടിനിയുടെയും മാളുവിന്റെയും.

kumbasaram

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം ജയസൂര്യയും ഹണിയും ഒന്നിക്കുന്ന ചിത്രത്തില്‍ ജെറിയാകുന്നത് മങ്കിപെന്നിലൂടെ പ്രശസ്തനായ ഗൗരവ് ആണ്.

ടിനി ടോം, അജു വര്‍ഗീസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരാണു മറ്റുപ്രധാനതാരങ്ങള്‍. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനു ശേഷം അനീഷ് അന്‍വര്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണിത്. പരിമിതമായ സ്വപ്‌നങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബം സംഘര്‍ഷത്തില്‍പ്പെടുന്നതും ഒടുവില്‍ അതിനെ അതിജീവിക്കുന്നതുമാണു പ്രമേയം.

ആല്‍ബിയാണു കാമറ. വിഷ്ണു മോഹന്‍ സിതാരയാണു സംഗീതം. മോഹന്‍സിതാരയുടെ മകനാണ് വിഷ്ണു. ആട് ഒരു ഭീകരജീവിക്കു ശേഷം ജയസൂര്യയുടെതായി തിയറ്ററിലെത്തുന്ന ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X