ജയസൂര്യക്കിഷ്ടം വില്ലനാവാന്‍
നായകനായാണ് ജയസൂര്യ തുടങ്ങിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലെ ഊമയായി വിനയന്‍ കണ്ടെത്തിയ ഈ നടന്‍ പിന്നീട് ഒരു പിടി ചിത്രങ്ങളില്‍ നായകനായി. എല്ലാം കോമഡി ടച്ചുള്ള വേഷങ്ങള്‍.
മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയവരെല്ലാം കോമേഡിയന്‍മാരായാണ് സിനിമയില്‍ തുടക്കമിട്ടത്. കലാഭവന്‍ മണിയെ പോലുള്ള നടന്‍മാര്‍ പിന്നീട് കോമേഡിയന്റെ വേഷം അഴിച്ചു വച്ച് വില്ലന്റെയും ആക്ഷന്‍ ഹീറോയുടെയും വേഷങ്ങള്‍ എടുത്തണിഞ്ഞു.
ജയസൂര്യയുടെ കളരിയും മിമിക്രിയാണ്. അതുകൊണ്ടുതന്നെ പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ ജയസൂര്യക്ക് പ്രേക്ഷകരെ ചിരിപ്പിക്കുന്ന നായകന്റെ വേഷമായിരുന്നു. ആദ്യത്തെ വിജയങ്ങള്‍ക്കു ശേഷം ജയസൂര്യ നായകനായ ചിത്രങ്ങള്‍ പരാജയപ്പെട്ടു തുടങ്ങിയതോടെ പതുക്കെ ഈ നടന്റെ കരിയര്‍ഗ്രാഫ് താഴോട്ടേക്കായി.
നായകവേഷങ്ങള്‍ തന്നെ തേടി വരാതായതോടെ ജയസൂര്യ ഉപനായകവേഷങ്ങളിലേക്കു തിരിഞ്ഞു. പിന്നീട് വില്ലന്‍ ടച്ചുള്ള വേഷങ്ങളും ജയസൂര്യ എടുത്തണിഞ്ഞു തുടങ്ങി.സ്വപ്നക്കൂടില്‍ പൃഥ്വിരാജിനൊപ്പം നായകന്മാരിലൊരാളായി അഭിനയിച്ച ജയസൂര്യ ക്ലാസ് മേറ്റ്സില്‍ പൃഥ്വിരാജിന്റെ പ്രതിയോഗിയായ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ ചിത്രം വിജയിച്ചതോടെ അത്തരം വേഷങ്ങള്‍ ഇപ്പോള്‍ ജയസൂര്യയുടെ പിന്നാലെയാണ്.
ക്ലാസ് മേറ്റ്സിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലും ജയസൂര്യക്ക് നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം തന്നെ. അറബിക്കഥയിലെ ചതിയനായ ചെറുപ്പക്കാരനില്‍ നിന്ന് ജയസൂര്യ കങ്കാരുവിലെത്തുമ്പോള്‍ തനി വില്ലന്‍ തന്നെ. കങ്കാരുവിലെ പ്രധാന വില്ലന്‍ ജയസൂര്യയാണ്.
സാധാരണ വില്ലന്‍ സങ്കല്പങ്ങള്‍ക്കു ചേര്‍ന്ന രൂപഭാവങ്ങളല്ല ജയസൂര്യയുടേത്. എങ്കിലും നെഗറ്റീവ് ടച്ചുള്ള റോളുകള്‍ ജയസൂര്യ ഭംഗിയാക്കുന്നു. സായികുമാറിനും റിസബാവക്കും പിന്നാലെ നായകനില്‍ നിന്ന് വില്ലനിലേക്ക് പരിണമിക്കുകയാണ് ഈ നടന്‍.


Click it and Unblock the Notifications