പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് നേടി ജയശ്രീ ശിവദാസ്
ബ്ലസി സംവിധാനം ചെയ്ത ഭ്രമരം സിനിമയിലെ അണ്ണാറക്കണ്ണാ വാ എന്ന പാട്ട് ആരും മറക്കാന്‍ സാധ്യതയില്ല. ഈ പാട്ട് സീനിലെ കൊച്ചു മിടുക്കിയെയും ആരും മറന്നിട്ടുണ്ടാവില്ല. കൊച്ചു മിടുക്കിയായാ ജയശ്രീ ശിവദാസിന് പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക്.
രണ്ടു മാസം മുന്‍പും സിനിമ അഭിനയത്തില്‍ സജീവമായിരുന്നു ജയശ്രീ പ്ലസ്ടുവിന് എല്ലാ വിഷയത്തിനും നൂറില്‍ നൂറു മാര്‍ക്ക് സ്വന്തമാക്കിയത്.തൃശൂര്‍ വിവേകോദയം സ്‌കൂള്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് ജയശ്രീ.

നെല്ലങ്കര ഐശ്വര്യ ഹൌസില്‍ പി.ശിവദാസ് എം. സ്വപ്ന ദമ്പതികളുടെ മൂത്ത മകളായ ജയശ്രീക്ക് ചാര്‍ട്ടേഡ് അക്കൌണ്ടന്റാകണമെന്നാണു സ്വപ്‌നം. കൂടാതെ ബാലതാരമെന്ന ലേബല്‍ വിട്ടു നായിക ആവണമെന്നുമാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. ബാലതാരമായാണ് ജയശ്രീ ശിവദാസ് സിനിമയില്‍ എത്തിയത
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'ആക്ഷന്‍ ഹീറോ ബിജു ആണു ജയശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. നേരത്ത ഡോ. ലൌ, പുള്ളിമാന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, വര്‍ഷം, ഇതുവഴി തിരിയുന്നിടം, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











