ജയസൂര്യ ലാല്‍ ആകുന്നു
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പേര് പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു വിവരവും ഇതുവരെ പുറത്തുവന്നിരുന്നില്ല. ചിത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളിതാ.
ലാല്‍, ബഹാദൂര്‍, ശാസ്ത്രി എന്നീ മൂന്നുപേുടെ ജീവമാണ് ചിത്രം. ലാല്‍ ആയി ജയസൂര്യ, ബഹാദൂര്‍ ആയി നെടുമുടി വേണു, ശാസ്ത്രിയായി അജു വര്‍ഗീസ്.

സാധാരണക്കാരനായ കുട്ടനാട്ടുകാരനാണ് ലാല്‍. അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങള്‍. അതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം കടന്നുവരുന്നത് ബഹാദൂര്‍. പിന്നെ ശാസ്ത്രിയും. മൂന്നുപേരും ചേര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പിന്നീട്.
നവാഗതനായ രജീഷ് മിഥുലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിജിപാല്‍ ആണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ സന്തോഷ് വര്‍മ എഴുതുന്നു. ആലപ്പുഴയിലും കൊച്ചിയില്‍ വച്ചുമാണ് ചിത്രീകരണം. രണ്‍ജി പണിക്കരും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
സാധാരണക്കാരുടെ വേഷമാണ് ജയസൂര്യ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന മത്തായിയുടെ സുവിശേഷങ്ങള്‍ ആണ് മറ്റൊരു ചിത്രം. അമല്‍ നീരദിന്റെ ഇയോബിന്റെ പുസ്തകമാണ് മറ്റൊരു ചിത്രം. ആട് ഒരു സാധാരണജീവിയല്ല ആണ് മറ്റൊരു ചിത്രം. എല്ലാംകൊണ്ടും നല്ലൊരു കാലമാണ് ജയസൂര്യയ്ക്കു വരാനിരിക്കുന്നത്.


Click it and Unblock the Notifications











