»   » ഹൃദയമുള്ള മലയാളികള്‍ കണ്ടിരിക്കണം, ജയസൂര്യയെ ഞെട്ടിച്ച ഈ സിനിമ!!!

ഹൃദയമുള്ള മലയാളികള്‍ കണ്ടിരിക്കണം, ജയസൂര്യയെ ഞെട്ടിച്ച ഈ സിനിമ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയ സിനിമയെന്നാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും ടേക്ക് ഓഫിനേക്കുറിച്ച് പറയുന്നത്. അത്രമേല്‍ പ്രശംസ പല കോണുകളില്‍ നിന്നുമായി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ആസിഫ് അലിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിലെത്തുന്നത്. ഇറാഖിലെ യുദ്ധ മുഖത്ത് കുടുങ്ങിപ്പോയ മലയാളി നേഴ്‌സുമാരുടെ കഥ പറയുന്ന ചിത്രത്തിന് ഇപ്പോള്‍ അഭിനന്ദനവുമായി എത്തിയിരിക്കുന്നത് നടന്‍ ജയസുര്യയാണ്.

മലയാള സിനിമയെ വിദേശ നിലവാരത്തിലേക്ക് ഉയര്‍ത്തിയ സിനിമ എന്നു തന്നെയാണ് ജയസൂര്യയും ചിത്രത്തേക്കുറിച്ച് പറയുന്നത്. താന്‍ ഈ അടുത്ത് കണ്ടതില്‍ അതിഗംഭീരമായ സിനിമയെന്നാണ് ജയസൂര്യ ചിത്രത്തേക്കുറിച്ച് പറഞ്ഞത്.

മലയാള സിനിമ ഇത്രയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതില്‍ ഒരു മലയാള നടന്‍ എന്ന നിലയിലും പ്രേക്ഷകന്‍ എന്ന നിലയിലും സന്തോഷമുണ്ട്. മലയാളത്തില്‍ ഇത്രയും നല്ല അഭിനേതാക്കളും ടെക്‌നീഷ്യന്‍സും ഉണ്ടെന്നതില്‍ അഭിമാനം തോന്നുന്നെന്നും ജയസൂര്യ പറഞ്ഞു.

തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ ഉടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയസൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. വാക്കുകളിലുള്ള അഭിപ്രായം ഈ സിനിമയോട് നീതി പുലര്‍ത്തില്ലെന്നും എങ്കിലും താന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് ജയസൂര്യയുടെ പോസ്റ്റ് തുടങ്ങുന്നത്.

ചിത്രത്തെ പ്രശംസകൊണ്ട് മൂടിയ ജയസൂര്യ ചിത്രത്തിലെ താരങ്ങളേയും അഭിനന്ദനം കൊണ്ട് മൂടുന്നുണ്ട്. അവാര്‍ഡ് മേടിക്കാന്‍ തയാറായി ഇരുന്നോളാനാണ് പാര്‍വതിയോട് ജയസൂര്യ പറഞ്ഞിരിക്കുന്നത്. ഫഹദിനേയും കുഞ്ചാക്കോ ബോബനേയും അഭിനന്ദിക്കുന്ന അദ്ദേഹം അവര്‍ക്ക് സ്‌നേഹ ചുംബനങ്ങളും നല്‍കുന്നുണ്ട് തന്റെ പോസ്റ്റിലൂടെ.

മറ്റൊരു സിനിമയുമായി ചിത്രത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല. തീര്‍ത്തും ഒരു പുതിയ ചിത്രമാണ്. ചിത്രത്തിന്റെ പ്രമേയവുമായി അക്ഷയ്കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രവുമായി സാമ്യം ഉണ്ടാകുമെന്ന് ടേക്ക് ഓഫിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണ് ജയസൂര്യ.

ഹൃദയമുള്ള മലയാളികള്‍ ഈ സിനിമ ഉറപ്പായും കണ്ടിരിക്കണം. പിന്നീട് ടീവിയില്‍ കാണുമ്പോള്‍ ഇത്രയും നല്ലൊരു സിനിമയാണ് നഷ്ടപ്പെടുത്തിയതെന്ന് തോന്നും. പ്രേക്ഷകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും തന്റെ അഭ്യര്‍ത്ഥനയാണെന്നും ജയസൂര്യ പറഞ്ഞു.

നിങ്ങളെല്ലാവരും സിനിമ തിയറ്ററില്‍ പോയി കാണണമെന്നും അതാണ് ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 1400ല്‍ അധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

യുദ്ധകാലത്ത് ഇറാഖില്‍ കുടുങ്ങിപ്പോകുന്ന മലയാളി നേഴ്‌സുമാരുടെ ജീവിതവും അതിജീവനവുമാണ് ടേക്ക് ഓഫ് പറയുന്നത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമെന്ന് വിലയിരത്തപ്പെട്ടിരുന്നു. ആ നിരീക്ഷണത്തെ ശരിവയ്ക്കുന്നുണ്ട് സിനിമ.

English summary
Jayasurya appreciate the actors, and whole team of the movie Take Off on her Facebook page. He request the audience to watch the movie from the theater and don't miss it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam