For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജയസൂര്യ ശരിയ്ക്കും ഞെട്ടിച്ചു!! ഈ മേരിക്കൂട്ടി തകർക്കും... ഈ വീഡിയോ കണ്ടൂ നോക്കൂ...

  |

  ട്രാൻസ് ജെൻഡന്റേഴ്സിന്റെ കഥ പറയുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ജയസൂര്യയാണ് ചിത്രത്തിൽ മേരിക്കുട്ടിയെന്ന ട്രാൻൻസ് ജെൻഡറിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ദൂരെ ദൂരെ എന്ന വീഡിയോഗാനം പുറത്ത്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ഞാൻ മേരിക്കുട്ടിയിലെ ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്ന എന്ന കുറിപ്പോടെ കൂടിയാണ് ജയസൂര്യ ഗാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  മാമാങ്കത്തിൽ പ്രധാനവേഷത്തിൽ മമ്മൂട്ടിയോടൊപ്പം മണികണ്ഠനും!! ആകാംക്ഷയോടെ പ്രേക്ഷകർ

  സന്തോഷ് വർമ്മയുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് ഇണം പകർന്നിരിക്കുന്നത്. ബിജുനാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളിൽ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ്, വെഞ്ഞാറൻമൂട് സുരാജ്, ജോജോ, സിദ്ധാർഥ് ശിവ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗാനം കൂടി പുറത്തു വന്നതോടെ മേരിക്കുട്ടിയ്ക്ക് വേണ്ടിയുള്ള ആകാംക്ഷ പ്രേക്ഷകരിൽ ഒരു പടി ഉയർന്നിട്ടുണ്ട്.

  ആ സമയത്ത് അയാൾ തന്നെ പൊക്കിയെടുത്തു!! അയാൾ എന്റെ മാതൃക പുരുഷൻ! സഹതാരത്തിനെക്കുറിച്ച് തമന്ന

  എല്ലാവർക്കും നന്ദി

  പാട്ടിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ജയസൂര്യ വീണ്ടും രഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജനങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുന്നത്. '' മേരിക്കുട്ടി ഏറ്റെടുത്ത എല്ലാവർക്കും നന്ദി. സംഗീത സംവിധായകൻ മധുസൂദനാണ് . സന്തോഷ് വർമ്മയുടേതാണ് ഈ മനോഹര വരികൾ. കുറെ നാളുകൾക്ക് ശേഷം ബിജു നാരായണന്റെ ആ വശീകരണ ശബ്ദവും കൂടി ചേർന്നപ്പോൾ ദൂരെ.. ദൂരെ... എന്ന ഗാനം അരികിലേക്ക് അരികിലേക്ക് എത്തുന്നു . എല്ലാവ്ര‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. സംവിധായകൻ രഞ്ജിത് ശങ്കറും ഗാനം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ദൂരെ ദൂരെ ഇതൾ വിരിയാനൊരു സ്വപ്നം കാത്തു നിൽക്കുന്നു എന്ന കുറിപ്പോട് കൂടിയാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  കട്ട വെയിറ്റിംഗ്

  ഇതുവരെ ഒരു പൂർണ്ണ ട്രാൻസ് സെക്സ് ജനവിഭാഗത്തിന്റെ കഥപറയുന്ന ചിത്രം മലയാളത്തിൽ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ പശ്ചയായ ജിവിതകഥ പറയുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി. ഇവരുടെ ജീവിതത്തിൽ പുറം വെളിച്ചത്തിൽ നമ്മൾ കാണാത്ത പല കാര്യങ്ങളും മേരിക്കുട്ടിയിലൂടെ പുറം ലോകത്ത് എത്തുകയാണ്. അതാണ് ഈ സിനിമയെ ആകർഷിക്കുന്ന ഒരു ഘടകം. കൂടാതെ ചിത്രത്തിലെ ജയസൂര്യയുടെ മേക്ക് ഓവർ പറയാതിരിക്കാൻ പറ്റില്ല. അത്രയ്ക്ക് അമ്പരപ്പിക്കുന്ന മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

  മേരിക്കുട്ടി നമ്മുടെ അടുത്തുണ്ട്

  ഞാൻ മേരിക്കുട്ടി ജീവിച്ചിരുക്കുന്നവരുടെ കഥ പറയുന്ന ചിത്രമാണ്. ഒരു ട്രാൻജെഡറായ മേക്ക്അപ്പ് ആർടിസ്റ്റിന്റെ യഥാർഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം കോമഡി പശ്ചാത്തലത്തിൽ സിനിമ എടുക്കാനാണ് തീരുമാനിച്ചത്. എന്നാൽ പിന്നീട് അതു ഉപേക്ഷിക്കുകയായിരുന്നു. സിനിമ കൊണ്ട് ഇവർക്ക് പിന്നീട് ഒരു ബുദ്ധിനമുട്ടും ഉണ്ടാകരുതെന്നും . ഇവർക്കുള്ള ഒരു സമ്മാനമായി ചിത്രം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ജയസൂര്യ മുൻപൊരിക്കൽ വ്യക്തമാക്കിയിരുന്നു.

  ഞാനും മേരിക്കുട്ടി തന്നെ

  ര‍ഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ട് കെട്ടിൽ പിറക്കുന്ന ഞാൻ മേരിക്കുട്ടിയെ അഭിനന്ദിച്ച് സെലിബ്രിറ്റി മേക്കപ്പ് അർട്ടിസ്റ്റ് രെഞ്ചു രഞ്ജി രംഗത്തെത്തിയിരുന്നു. ഒരു മേരിക്കൂട്ടി മാത്രമല്ല ഒരുപാട് മേരിക്കുട്ടിമാർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ടെന്നു രെഞ്ചു പറഞ്ഞിരുന്നു. മനോരമ ഓൺലൈനോടാണ് രഞ്ചു ഇത് വ്യക്തമാക്കിയത്.
  ശങ്കറിന്റെ മേരിക്കുട്ടി എവിടെയൊക്കയോ തന്നേയും സ്പർശിച്ചിട്ടുണ്ട്. മേരിക്കുട്ടി ഞങ്ങൾ അഭിമാനത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഇതിനു മുൻപ് ചാന്തു പൊട്ട് സിനിമ പുറത്തു വന്നപ്പോൾ ആ ചിത്രത്തിലൂടെ ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാർ അപമാനിക്കപ്പെട്ടിരുന്നു. എന്നാൽ മേരിക്കുട്ടി അതു പോലെയല്ല. ഞങ്ങളെ മേരിക്കുട്ടി എന്നു വിളിക്കണമെന്നാണ് ആഗ്രഹം. അങ്ങനെ സമൂഹം വിളിക്കപ്പെടുക തന്നെ ചെയ്യും. അത് നൂറ് ശതമാനം ഉറപ്പാണെന്നും രെഞ്ജി പറഞ്ഞു.

  English summary
  jayasuraya movie njan marykutty first video song out

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more