»   » തെറ്റിദ്ധരിക്കേണ്ട, ജയസൂര്യ സെലക്ടീവായതാണ്!

തെറ്റിദ്ധരിക്കേണ്ട, ജയസൂര്യ സെലക്ടീവായതാണ്!

Posted By:
Subscribe to Filmibeat Malayalam
 Jayasurya
ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമേ ജയസൂര്യയ്ക്ക് നടനെന്ന നിലയില്‍ തിളങ്ങാനായിട്ടുള്ളൂ. ബ്യൂട്ടിഫുളിലെ അഭിനയം ജയസൂര്യയ്ക്ക് തുണയായി. ഒരു നല്ല നടനാണെന്ന പേരും നേടിക്കൊടുത്തു.

എന്നാല്‍ ആ ചിത്രത്തിന്റെ ക്രെഡിറ്റ് ജയസൂര്യയ്ക്ക് മാത്രം അവകാശപ്പെടാന്‍ പറ്റുമായിരുന്നില്ല. എന്തായാലും കോമഡി റോളുകള്‍ മാത്രമേ തന്നെ കൊണ്ട് ചെയ്യാന്‍ പറ്റൂവെന്നായിരുന്നു നടന്‍ ധരിച്ചു വച്ചിരുന്നത്. ബ്യൂട്ടിഫുള്‍ ഇത് തിരുത്തി.

എന്നാല്‍ ഇപ്പോള്‍ ജയസൂര്യയ്ക്ക് കഷ്ടകാലമാണെന്നാണ് സിനിമാലോകത്തെ സംസാരം. നടന്റെ തമാശകളൊന്നും പണ്ടേ പോലെ എല്‍ക്കുന്നില്ല. നിര്‍മ്മാതാക്കള്‍ പലരും നടനെ വച്ച് ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുന്നില്ല. പുതിയ നടന്‍മാരെ കണ്ടെത്തി സിനിമയെടുക്കാനാണ് പലര്‍ക്കും താത്പര്യം.

എന്നാല്‍ ജയസൂര്യയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. താനിപ്പോള്‍ അധികം സിനിമകളില്‍ അഭിനയിക്കുന്നില്ല. ഇനി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് വേണ്ടത്. അതിന്റെ ഭാഗമായിട്ടാണ് 'പാതിരാമണലി'ല്‍ നിന്ന് പിന്‍മാറിയത്. പിന്നെ ചിലര്‍ പ്രചരിപ്പിക്കുന്നത് പോലെ താന്‍ പണിയൊന്നുമില്ലാതെ കുത്തിയിരിക്കുകയല്ലെന്നും നടന്‍ പറയുന്നു.

English summary

 Jayasurya to shine with selective roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam