കുമ്പസാരം ജയസൂര്യയെ രക്ഷിക്കുമോ
ഓട്ടോ ഡ്രൈവര്‍ ആല്‍ബി, ഭാര്യ മീര, ഏക മകന്‍ ജെറി. ആല്‍ബിയുടെ ഓട്ടോ ഓടിച്ചുള്ള വരുമാനമാണ് കുടുുംബത്തിന്റെ അന്നം. ജെറിയാണ് കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവും. ജെറിയുടെ സുഹൃത്താണ് റസൂല്‍, ടിനു, മാളു എന്നിവര്‍. തീവ്രമായ സ്‌നേഹമാണ് ഇവര്‍ തമ്മില്‍. ആല്‍ബി ഒരു ദുരന്തത്തില്‍പ്പെടുന്നു. അത് ഈ നാലുകുട്ടികളെയും ബാധിക്കുന്നു. കുട്ടികളുടെ സ്‌നേഹബന്ധം ആല്‍ബിയെ രക്ഷപ്പെടുത്തുന്നു.
ഇങ്ങനെ രസകരവും ഹൃദയസ്പര്‍ശിയുമായൊരു കഥയാണ് അനീഷ് അവര്‍വറിന്റെ കുമ്പസാരം. സഖറിയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനീഷ് അന്‍വര്‍. അദ്ദേഹം തന്നെയാണ് പുതിയ ചിത്രത്തിനു കഥയും തിരക്കഥും എഴുതുന്നത്.

ആല്‍ബിയായി ജയസൂര്യയും മീരയായി ഹണി റോസും അഭിനയിക്കുന്നു. ആകാശ്, ജഗ്രു, അഭിജിത്, ഗൗരി എന്നിവരാണു നാലുകുട്ടികളെ അവതരിപ്പിക്കുന്നത്. പ്രിയങ്കയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയസൂര്യയും ഹണിറോസും നായികാനായകന്‍മാരായി ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. മുന്‍പ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ജോടികളായിരുന്നില്ല.
എം. മോഹനന്റെ മൈ ഗോഡ്, ഷാജൂണ്‍ കാര്യാലിന്റെ സര്‍ സിപി, രൂപേഷ് പീതാംബരന്റെ യൂ ടൂ ബ്രൂട്ടസ് എന്നിവയില്‍ നായികയാണ് ഹണിയിപ്പോള്‍. മലയാളത്തിലെ തിരക്കുള്ള നായികയായി ഹണി മാറിയിരിക്കുന്നു. വിനീതും ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്നിനു ശേഷം കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി ചെയ്യുന്ന ചിത്രമാണിത്. ഇതിലെ ജഗ്രു മങ്കിപ്പെന്നിലും ഉണ്ടായിരുന്നു. അതിലും നായകന്‍ ജയസൂര്യ തന്നെയായിരുന്നു. മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രം നിര്‍മിച്ച നിയാസ് ഇസ്മയില്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ടിനി ടോം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, റിയാ പര്‍വീണ എന്നിവരും പ്രധാന വേഷം ചെയ്യുന്നു.ആല്‍ബിയാണു കാമറ.


Click it and Unblock the Notifications











