ജയസൂര്യയുടെയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി! ആഡംബര കാര്‍ സ്വന്തമാക്കി താരകുടുംബം

മേരിക്കുട്ടിയും ഷാജി പാപ്പനുമൊക്കെയായി വന്ന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടന്‍ ജയസൂര്യ സിനിമാ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന ഓരോ സിനിമകളും സൂപ്പര്‍ഹിറ്റാക്കിയാണ് ജയസൂര്യ പ്രേക്ഷക പ്രശംസ നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരവും ജയസൂര്യയ്ക്കായിരുന്നു.

സിനിമയില്‍ മാത്രമല്ല താരകുടുംബത്തിലും സന്തോഷമുള്ള കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ജയസൂര്യയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിനെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്.

jayasurya

ഇത്തവണ ജയസൂര്യയും കുടുംബവും ഓണം ആഘോഷിക്കുന്നത് ലക്‌സിന്റെ ആഡംബര കാറിലാണ്. അടുത്തിടെ ബെന്‍സിന്റെ എസ്യുവിയായ ജിഎല്‍സി സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ലക്‌സിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ് 300 എച്ചാണ് താരം സ്വന്തമാക്കിയ ഏറ്റവും പുതിയ വാഹനം. കുടുംബ സമേതം ലക്‌സിന്റെ ഷോറൂമിലെത്തിയാണ് ജയസൂര്യ വാഹനം സ്വന്തമാക്കിയത്.

അതിനൊപ്പം ജയസൂര്യയുടെ കഥാപാത്രങ്ങള്‍ വെച്ചുള്ള കാരിക്കേച്ചറും ഷോറും ജീവനക്കാര്‍ സമ്മാനിച്ചു. ലക്‌സ് നിരയില്‍ ഏറ്റവും മികച്ച കാറുകൡലൊന്നാണിത്. 59.95 ലക്ഷം രൂപയാണ് ഇതിന്റെ വില. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X