അതിഥികള്‍ വന്നു പോയി, ഇനി സിബി ജയസൂര്യയ്‌ക്കൊപ്പം

By Aswathi

ജയറാം, പ്രിയാമണി, നരേന്‍ തുടങ്ങിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കിയ 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രവും പൊട്ടിയ അവസ്ഥയില്‍ സിബി മലയില്‍ എന്ന സംവിധായകനിലുള്ള പ്രതീക്ഷ പ്രേക്ഷകര്‍ക്ക് കുറഞ്ഞ് കുറഞ്ഞു വരികയാണ്. സിബി മലയില്‍ നല്ല സംവിധായകനല്ല എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ലെന്ന് പ്രത്യേകം പറയുന്നു. പുതിയ പ്രേക്ഷകരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് സിനിമയില്‍ മാറ്റം വരുത്താന്‍ സിബി മലയില്‍ ശ്രമിക്കാത്തതുകൊണ്ടാവാം ഒരു പക്ഷെ ഈ പരാജയം.

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. മറ്റൊരു പരീക്ഷണവുമായി സിബി മലയില്‍ വീണ്ടും എത്തുകയാണ്. ഇത്തവണ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ജയസൂര്യയാണ്. സമീപകാലത്ത് ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് ജയസൂര്യ നടത്തിക്കണ്ടിരിക്കുന്നത്. 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷം ഇപ്പോഴിതാ 'ഇയ്യോബിന്റെ പുസ്തക'ത്തിലും ജയസൂര്യ തകര്‍ത്തു. റാവുത്തര്‍ എന്ന വില്ലന്‍ വേഷം ജയസൂര്യയുടെ കൈകളില്‍ ഭദ്രമായിരുന്നു.

jayasurya

ഇനി ഒരുപറ്റം ജയസൂര്യ ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. പ്രിയദര്‍ശന്‍ 'ആമയും മുയലും' വലിയ പ്രതീക്ഷയോടെയാണ് ജയസൂര്യ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. അത് കൂടാതെ 'ലാല്‍ ബഹദൂര്‍ ശാസ്ത്രീ' എന്ന ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്. അതില്‍ ജയസൂര്യയുടെ മകന്‍ അദൈ്വതും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'സെക്കന്റ്‌സാ'ണ് മറ്റൊരു ചിത്രം. അതിനിടയിലാണ് സിബി മലയിലിന്റെ ഈ പുതിയ ചിത്രം.

ടി എ റസാഖാണ് ജയസൂര്യ- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഈ പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പൂര്‍ണമായും ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്ന് സിബി മലയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ചിത്രീകരണം ആരംഭിയക്കും. നായികയെയോ ചിത്രത്തിലെ മറ്റ് താരങ്ങളെയോ സിനിമയുടെ പേരോ അറിവായിട്ടില്ല. 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രമാണ് ജയസൂര്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X